ജെഎസ്‌കെ വിവാദത്തിനിടെ ദൈവങ്ങളുടെ പട്ടിക നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ. അഡ്വ.ഹരീഷ് വാസുദേവനാണ് വിവരാവകാശ സമര്‍പ്പിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നിയമത്തിലോ ചട്ടത്തിലോ ദൈവത്തിന്റെ പേരിടാന്‍ പാടില്ലായെന്ന് പറയുന്നില്ലായെന്നും അങ്ങനെ പറയുകയാണെങ്കില്‍ പേരുകളടങ്ങിയ ലിസ്റ്റ് അവരുടെ പക്കലുണ്ടാകണമല്ലോയൈന്നും ഹരീഷ് വാസുദേവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഹരീഷ് വാസുദേവന്റെ പ്രതികരണം…..
‘താനൊരു സിനിമ ആരംഭിക്കാന്‍ പോകുകയാണ്. അതില്‍ ലൈംഗിക പീഡനത്തിനിരയായതും പീഡിപ്പിക്കുന്നയാളുടേതുമായ കഥാപാത്രങ്ങളുമുണ്ട്. തുടര്‍ന്ന്, സെന്‍സര്‍ ബോര്‍ഡ് ആണ്‍ പെണ്‍ ദൈവങ്ങളുടെ പേര് നല്‍കുകയാണെങ്കില്‍ ആ പേര് ഒഴിവാക്കി തന്റെ കഥാപാത്രങ്ങള്‍ക്ക് പേര് നല്‍കാമെന്നാണ് കരുതുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നിയമത്തിലോ ചട്ടങ്ങളിലോ ദൈവത്തിന്റെ പേരിടാന്‍ പാടില്ലായെന്ന് പറയുന്നില്ല. ജെ എസ് കെ എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരായ ജാനകി എന്നത് മാറ്റണമെങ്കില്‍ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ദൈവവങ്ങളുടെ പേര് അടങ്ങിയ ലിസ്റ്റ് സെന്‍സര്‍ ബോര്‍ഡിന്റെ കൈയിലുണ്ടാകുമെന്നാണ് കരുതുന്നത്. ജാനകി എന്ന പേര് ദൈവത്തിന്റേതാണ് എന്ന് വ്യക്തമാക്കുന്നതിനുള്ള രേഖകളും വിവരാവകാശ രേഖയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.’
അതേസമയം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ പുതിയ പതിപ്പ് വെള്ളിയാഴ്ച റീസെന്‍സറിങ്ങിന് സമര്‍പ്പിക്കും. ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നേരത്തെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. പുതിയ പതിപ്പ് ലഭിച്ച് മൂന്ന് ദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.