വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനായി പ്രഖ്യാപിച്ച ഭവനപദ്ധതിക്കായി മുസ്ലീംലീഗ് വാങ്ങിയ ഭൂമി നിയമക്കുരുക്കില്‍. തൃക്കൈപ്പറ്റ വില്ലേജില്‍ വാങ്ങിയ ഭൂമിയില്‍ ഒന്ന് പ്ലാന്റേഷന്‍ ഭൂമിയാണെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്മേലാണ് ഇപ്പോൾ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഭൂവുടമകളില്‍നിന്ന് വിശദീകരണം തേടിയിരിക്കുന്നത്. 11 ഏക്കര്‍ ഭൂമിയിലെ ഒരു ഭാഗം കാപ്പിത്തോട്ടം തരം മാറ്റിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.
സര്‍ക്കാരിന്റെ ഭവന പദ്ധതിയെ വിമര്‍ശിക്കുന്ന ലീഗ് പുനരധിവാസത്തിനായി പിരിച്ചെടുത്ത പണം എന്ത് ചെയ്‌തെന്നും ദുരിതബാധിതര്‍ക്ക് വീട് എന്ന് നല്‍കുമെന്നും വ്യക്തമാക്കണമെന്നും സിപിഎം കല്‍പ്പറ്റ ഏരിയാ സെക്രട്ടറി ഹാരിസ് ആവശ്യപ്പെട്ടു. കണിയാമ്പറ്റ സോണല്‍ ബോര്‍ഡ് ഓഫീസര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് സോണല്‍ ബോര്‍ഡ് ഭൂവുടമയായ കല്ലങ്കോടന്‍ മൊയ്തുവിന് നോട്ടീസ് അയച്ചത്. ലാന്‍ഡ് ബോര്‍ഡില്‍ രേഖകള്‍ സഹിതം ഹാജരായി വിശദീകരണം നല്‍കണം എന്നാണ് നോട്ടീസ്.
എന്നാല്‍, ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളില്ലെന്ന് പദ്ധതി ഉപസമിതി കണ്‍വീനര്‍ പി.കെ. ബഷീര്‍ എംഎല്‍എയും മഴയായതിനാലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും പ്രതികരിച്ചു.
STORY HIGHLIGHT: wayanad mundakai housing project
















