ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചനം അനുഭവപെട്ടു. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചനം ആണ് അനുഭവപ്പെട്ടത്. രണ്ട് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഡൽഹിയിൽ ഭൂചലനമുണ്ടാകുന്നത്. ആളപായമോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
EQ of M: 3.7, On: 11/07/2025 19:49:43 IST, Lat: 28.68 N, Long: 76.72 E, Depth: 10 Km, Location: Jhajjar, Haryana.
For more information Download the BhooKamp App https://t.co/5gCOtjdtw0 @DrJitendraSingh @OfficeOfDrJS @Ravi_MoES @Dr_Mishra1966 @ndmaindia pic.twitter.com/Msp1JNfEb9— National Center for Seismology (@NCS_Earthquake) July 11, 2025
വെള്ളിയാഴ്ച വൈകുന്നേരം 7.49 ഓടെയായിരുന്നു സംഭവമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഹരിയാണയിലെ റോഹ്തക്, ബഹാദൂർഗഡ് ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
വ്യാഴാഴ്ച രാവിലെ 9.05 ഓടെ ഹരിയാണയിലെ ഝജ്ജാറിനടുത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവടങ്ങളിലും പരിസരപ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി.