തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനാണ് അമിത്ഷാ കേരളത്തിൽ എത്തിയത്. രാവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ കെജി മാരാർ സ്മാരക സ്തൂപം അമിത് ഷാ അനാച്ഛാദനം ചെയ്യും. ബിജെപി നിർവാഹക സമിതി യോഗത്തിലും പങ്കെടുക്കും. തുടർന്ന് ബിജെപി പഞ്ചായത്ത് തല നേതൃ യോഗത്തെയും അമിത് ഷാ അഭിസംബോധന ചെയ്യും. വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിയ അമിത്ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് ബിജെപിയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ ആകും അമിത് ഷാ കേരള നേതാക്കൾക്ക് നൽകുക. രാജീവ് ചന്ദ്രശേഖരൻ അധ്യക്ഷനായ ശേഷമുള്ള സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങൾ മുതിർന്ന നേതാക്കൾ അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തിയേക്കും.