പി. പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് നടൻ അശോകൻ മലയാള സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. ഇപ്പോഴിതാ പഴയകാല ഷൂട്ടിംഗ് അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം.
പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടൻ മനസ് തുറന്നത്. ഇപ്പോള്‍ മിക്ക ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോകുമ്പോഴും അവിടെയുള്ളവര്‍ പണ്ടത്തെ അനുഭവങ്ങള്‍ ചോദിക്കാറുണ്ടെന്ന് നടൻ പറയുന്നു. അത് താന്‍ എന്‍ജോയ് ചെയ്യാറുണ്ടെന്നും അങ്ങനെ ആളുകള്‍ ചോദിക്കുന്നത് വലിയ സന്തോഷം ഉണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
വാക്കുകളിങ്ങനെ…..
ഓരോ സെറ്റില്‍ പോകുമ്പോഴും അവിടെയുള്ള ആളുകള്‍ പണ്ടത്തെ കഥകള്‍ ചോദിച്ച് അറിയാറുണ്ട്. ഞാന് അത് തീര്‍ച്ചയായും എന്‍ജോയ് ചെയ്യാറുണ്ട്. നമുക്ക് വളരെ സന്തോഷം തരുന്ന കാര്യമല്ലേ അത്. നമുക്ക് കിട്ടുന്ന അപ്രീസിയേഷനാണ് അത്. അതുകൊണ്ട് തന്നെ ആളുകള്‍ പണ്ടത്തെ അനുഭവങ്ങളൊക്കെ ചോദിക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.
നമുക്ക് പുതിയ അഭിനേതാക്കളുമായും ടെക്‌നീഷ്യന്‍സായും വര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് വലിയ കാര്യമല്ലേ. അവരൊക്കെ പഴയ സിനിമകളെ കുറിച്ച് ഓര്‍ക്കുന്നത് കൊണ്ടാണല്ലോ ചോദിക്കുന്നത്. അത് അവരൊക്കെ എന്‍ജോയ് ചെയ്യുന്നുമുണ്ട്. ഞങ്ങളൊക്കെ പണ്ട് ചെയ്തിട്ടുള്ള കഥാപാത്രങ്ങളെ കുറിച്ച് എല്ലാ സെറ്റിലും ആരെങ്കിലുമൊക്കെ സംസാരിക്കും. അഭിനേതാവ് എന്ന നിലയില്‍ ഒരു ഇന്‍സ്പിരേഷന്‍ ആണല്ലോ അത്.
അതുകൊണ്ട് ആളുകളെ ചോദ്യങ്ങള്‍ സന്തോഷം തരാറുണ്ട്. നമ്മുടെ നിലനില്‍പ്പ് അതിലാണല്ലോ. ഇപ്പോഴും ഇവിടെ കടിച്ചുകൂടി നില്‍ക്കുന്നതിന്റെ കാരണം ഇതൊക്കെ തന്നെയാണ്.
content highlight: Ashokan