ഹീറോ വിഡ ഫീച്ചറിലും വിലയുടെ കാര്യത്തിലും വിപണിയിൽ മികച്ച് നിൽക്കുന്ന മോഡലാണ്. ബാസ് ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമിൽ വാഹനം ലഭ്യമാകുന്നത് കൊണ്ട്, വൻ വിലക്കുറവിൽ ഉപയോക്താവിന് അത് സ്വന്തമാക്കാനും സാധിക്കും.
വിഡ VX2 59490 രൂപ (എക്സ് ഷോറൂം) വിലക്കാണ് ലഭ്യമാകുന്നത്. എന്നാൽ ഇപ്പോൾ ഇതാ വീണ്ടും വിലകുറച്ച് ഹീറോ വിഡ VX2 സ്‌കൂട്ടറുകൾ ലഭ്യമാക്കുകയാണ് ഹീറോ. പരിമിതകാല ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹീറോ വിഡ VX2വിന്റെ വിഡ VX2 ഗോ വിഡ VX2 പ്ലസ് എന്നീ രണ്ട് വേരയന്റുകൾക്കും ഓഫറുകൾ ലഭ്യമാണ്.
വിഡ VX2 ഗോ വേരിയന്റിന്റെ വില (എക്സ് ഷോറൂം) എന്ന് പറയുന്നത് 99490 രൂപയാണ്. ബാസ് രീതിയിലാണ് സ്വന്തമാക്കുന്നതെങ്കിൽ 59490 രൂപയുമാണ്. VX2 പ്ലസ് വേരിയന്റിന് 1.10 ലക്ഷം രൂപയും ബാസ് രീതിയിൽ വാങ്ങുകയാണെങ്കിൽ 64990 രൂപയുമാണ് വില. ആമുഖ വിലയുടെ ഭാഗമായി ഈ സ്കൂട്ടറുകൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ ഇട്ടിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം 7000 മുതല്‍ 10000 രൂപ വരെ വിഡ VX2 പ്ലസിന് ഓഫറുണ്ട്. 14500 രൂപ വരെ VX2 ഗോ വേരിയന്റിന് ഓഫറുണ്ട്.
content highlight: Hero Vida vx2