ആലപ്പുഴയുടെ പ്രധാന ധാതുസമ്പത്തായസിലിക്കാമണല്‍ കടത്തിനെതിരെനിരന്തരം പ്രതികരിക്കുന്ന യുവവ്യവസായിയും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഒ.സി.വക്കച്ചന്റെ വേറിട്ട പ്രതിഷേധ സമരങ്ങള്‍ ശ്രദേയമാവുന്നു. മണല്‍ മാഫിയാക്കള്‍ക്ക് എതിരെ കടുത്ത ജനാധിപത്യ സമരമാണ് അദ്ദേഹം നടത്തി വരുന്നത്. കഴിഞ്ഞ ദിവസം മണല്‍ കടത്തിന് എതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി ഒ.സി. വക്കച്ചന്‍ നല്കിയിരുന്നു. ഇതിനെ തുടര്‍ന്ന് വക്കച്ചന്റെ സിമന്റ് നിറഞ്ഞ വാഹനത്തിന് നേരെ ആക്രമണമുണ്ടായി.
ഒരു ലോറി സിമന്റ് നശിപ്പിച്ചു. ഇതിന് എതിരെ ഒ.സി. വക്കച്ചന്‍ ഉപവാസ സമരം നടത്തി. പള്ളിപ്പുറം ഒറ്റപ്പുന്ന ജംഗ്ഷനിലായിരുന്നു സമരം. നടന്നത്.സമരത്തില്‍ രാവിലെ മുതല്‍ സമൂഹത്തിന്റെ വിവിധ രംഗത്തെ നിരവധി പേര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനത്തില്‍ ഒ.സി. വക്കച്ചന് നാരാങ്ങാനീര് നല്കി സമരം അവസാനിച്ചു. മണല്‍കടത്തിന് എതിരെ നിയമ നടപടികളും , ബഹുജന പ്രസ്ഥാനങ്ങളെ അണിനിരത്തി
വ്യാപക ജനകീയ പ്രക്ഷോപങ്ങള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ഒ.സി. വക്കച്ചന്‍ പറഞ്ഞു. ജനകീയ പ്രതിരോധ സമിതി സംസ്ഥാന നേതാവ് ഫ്രാന്‍സിസ് കളത്തുങ്കല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരായ എന്‍ കെ ശശികുമാര്‍, ടോണി സെബാസ്റ്റ്യന്‍,ഡി രമേശന്‍,വി കെ കുഞ്ഞുമോന്‍ , എന്നിവര്‍ പ്രസംഗിച്ചു.
CONTENT HIGH LIGHTS; Illegal silica mining: A young industrialist’s one-man struggle
















