Celebrities

എന്തിനാണ് എന്നെ കൊലയ്ക്ക് കൊടുക്കുന്നത്! നടി ​ഗീത നടൻ നന്ദുവിനോട് ചെയ്തത് ഇങ്ങനെ; താരം പറയുന്നു | Actress Geetha

സഫാരി ചാനലിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നന്ദു

നടി ഗീതയില്‍ നിന്നുമുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടന്‍ നന്ദു. സഹസംവിധായകനായി ജോലി ചെയ്തിരുന്ന കാലത്തെ അനുഭവമാണ് നന്ദു വെളിപ്പെടുത്തുന്നത്. സംവിധായകന്‍ തെരഞ്ഞെടുത്ത സാരി ധരിക്കാന്‍ ഗീത കൂട്ടാക്കിയില്ലെന്നാണ് നന്ദു പറയുന്നത്. സഫാരി ചാനലിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നന്ദു.

നന്ദുവിന്റെ വാക്കുകളിൽ നിന്നും……

തമിഴില്‍ നിന്നും വന്ന നടിയാണ് ഗീത. നല്ല ആര്‍ട്ടിസ്റ്റാണ്. അവര്‍ക്ക് ഒരു സീനില്‍ ധരിക്കാനുള്ള സാരി കൊടുക്കാന്‍ എന്നെയാണ് ഏല്‍പ്പിച്ചത്. ക്യാമറാമാനും സംവിധായകനും ചേര്‍ന്നാണ് സാരി തിരഞ്ഞെടുത്തത്.

അടുത്ത സീനില്‍ ഈ സാരിയാണ് സംവിധായകന്‍ സെലക്ട് ചെയ്തിരിക്കുന്നതെന്ന് ഞാന്‍ ഗീതയോട് പറഞ്ഞു. ഈ സാരി കൊള്ളില്ല, കളര്‍ നല്ലതല്ലെന്ന് അവര്‍ പറഞ്ഞു. അവര്‍ സെല്കട് ചെയ്ത സാരിയാണ് ധരിച്ചേ പറ്റൂ എന്ന് ഞാന്‍ പറഞ്ഞെങ്കിലും സാരമില്ല അവരോട് ഞാന്‍ പറഞ്ഞോളമെന്നായിരുന്നു ഗീതയുടെ മറുപടി.

ലാല്‍ സാറിനൊപ്പമുള്ള സീനാണ്. ആര്‍ട്ടിസ്റ്റ് റെഡിയാണെങ്കില്‍ വിളിക്കാന്‍ പറഞ്ഞു. ഞാന്‍ വിളിച്ചു കൊണ്ടു വന്നു. അവര്‍ കയറി വരുന്നത് കണ്ടതും സംവിധായകന്‍ എന്ന ചീത്തവിളിച്ചു. നന്ദുവിനോട് ഈ സാരിയാണോ ഞാന്‍ കൊടുക്കാന്‍ പറഞ്ഞതെന്ന് ചോദിച്ചു. ഞാന്‍ അവരെ നോക്കി, ഒന്നും പറയല്ലേ എന്ന് അവര്‍ ആംഗ്യം കാണിച്ചു.

അതായത് ഞാന്‍ വെടി കൊണ്ടു കൊള്ളണമെന്ന്. സാര്‍ പറഞ്ഞ സാരി തന്നെയാണ് ഞാന്‍ കൊടുത്തത്. പക്ഷെ അത് ഇടില്ലെന്ന് അവര്‍ പറഞ്ഞുവെന്ന് സംവിധായകനോട് പറഞ്ഞു. ഗീതയോട് സാരി മാറ്റി വരാന്‍ അദ്ദേഹം പറഞ്ഞു.

പുറത്തിറങ്ങിയതും ഗീത എന്നോട് എന്നെ എന്തിനാണ് കൊലയ്ക്ക് കൊടുക്കുന്നതെന്ന് ചോദിച്ചു. ഉള്ള കാര്യമല്ലേ ഞാന്‍ പറഞ്ഞതെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ചീത്ത വിളി ഞാന്‍ കേള്‍ക്കണോ എന്ന് ചോദിച്ചു. ഓരോ ആര്‍ട്ടിസ്റ്റുകളുടേയും രീതി ഓരോ തരത്തിലാണ്. അതിലൊരു കുഴപ്പവുമുണ്ടാകില്ലെന്ന് അവര്‍ക്ക് തോന്നി.

അവരുമായി പിണങ്ങിയൊന്നുമില്ല. നാളുകള്‍ക്ക് ശേഷം അമേരിക്കയില്‍ വച്ച് കണ്ടിരുന്നു. വലിയ സ്‌നേഹമാണ്. ഇപ്പോഴും മെസേജ് അയക്കാറൊക്കെയുണ്ട്. അന്ന് അങ്ങനെ സംഭവിച്ചുവെന്ന് മാത്രം.

content highlight: Actress Geetha