കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ. ഗുരുപൂർണിമ ദിനത്തിന്‍റെ ഭാഗമായി ആയിരുന്നു കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാപീഠം സ്കൂളിലെ പാദപൂജ. ഈ സ്കൂളിലെ അധ്യാപകരാണ് ശ്രീകണ്ഠപുരത്തെ ഒരു പ്രമുഖ സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകന്‍റെ കാൽ കഴുകിയത്.
തുടർന്ന് വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കാസർകോട് ബന്തടുക്കയിലും ഗുരുപൂർണിമ ദിനത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം വിവാദമായിരുന്നു. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലായിരുന്നു പാദ പൂജ. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതായും ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.