സ്കൂൾ സമയമാറ്റത്തിൽ സമസ്തയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമസ്ത സമയം അറിയിച്ചാൽ മതി. കോടതിയുടെ നിലപാടാണ് പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം ചർച്ചക്ക് തയ്യാറാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സമസ്ത അറിയിച്ചു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കപ്പെടണം. ചർച്ച വിജയിച്ചാൽ പ്രക്ഷോഭം മാറ്റും. ചർച്ചക്ക് മുൻകൈ എടുക്കാൻ വൈകി. മുസ്‍ലിം സമൂഹം ഉന്നയിച്ച ആവശ്യം പരിഗണിക്കണമായിരുന്നു. ചർച്ച സമയം വിദ്യാഭ്യാസ മന്ത്രി അറിയിക്കട്ടെയെന്നും സമസ്ത വ്യക്തമാക്കി.