പലരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പല പൊടികൈകളും പരീക്ഷിച്ചു മടുത്തവരാകാം. മുഖത്തിന്റെ അഴകിന് കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നത് ഒരു പരിധിവരെ ഇതിന് കാരണമാകാം. എന്നാൽ ഈ പ്രശ്നം അകറ്റാനിതാ ഇതാ കുറച്ച് ടിപ്‌സ്.
കറ്റാര്‍ വാഴയുടെ ജെല്‍ നേരിട്ട് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുന്നത് വീക്കം കുറയ്ക്കാനും ചര്‍മ്മത്തെ ശമിപ്പിക്കാനും സഹായിക്കും.
തേനിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. കുറച്ച് തേന്‍ മുഖക്കുരുവില്‍ പുരട്ടി 15-20 മിനിറ്റിന് ശേഷം കഴുകി കളയാം.
തണുപ്പിച്ച ഗ്രീന്‍ ടീ ഒരു കോട്ടണ്‍ പാഡ് ഉപയോഗിച്ച് മുഖക്കുരുവില്‍ പുരട്ടുന്നത് വീക്കം കുറയ്ക്കാന്‍ സഹായിക്കും.
ടീ ട്രീ ഓയില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് മുഖക്കുരുവില്‍ പുരട്ടുന്നത് നല്ലതാണ്. അലര്‍ജി ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കുക.
കൈകള്‍ കൊണ്ട് മുഖത്ത് അനാവശ്യമായി തൊടുന്നത്, മുഖക്കുരു പൊട്ടിക്കുന്നത് എന്നിവ അണുബാധയ്ക്കും പാടുകള്‍ക്കും കാരണമാകും.
content highlight: Pimples