പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. കണ്ടെയ്ൻമെന്‍റ് സോണുകളാക്കി പ്രഖ്യാപിച്ചിരുന്ന തച്ചനാട്ടുകര, കരിമ്പുഴ, പഞ്ചായത്തുകളിലെ വാർഡുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി. നിലവിൽ ക്വാറന്‍റൈനിൽ കഴിയുന്നവർ അറിയിപ്പ് ലഭിക്കുന്നത് വരെ ക്വാറന്‍റൈൻ തുടരണം. നിപ രോഗം സ്ഥിരീകരിച്ച യുവതി ചികിത്സയിൽ തുടരുകയാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
നിയന്ത്രണങ്ങൾ നീങ്ങിയെങ്കിലും ജാഗ്രത തുടരണം:
തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11 വാർഡുകളിലും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളിലും നിലവിലുണ്ടായിരുന്ന കണ്ടെയ്ൻമെന്‍റ് സോൺ നിയന്ത്രണങ്ങൾ പിൻവലിച്ചിരിക്കുന്നു. നിലവിൽ ക്വാറന്‍റൈനിൽ കഴിയുന്ന വ്യക്തികൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറന്‍റീനിൽ തുടരേണ്ടതാണ്.
പൊതു നിർദേശങ്ങൾ
പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുക.
കൈകൾ സാനിറ്റൈസ് ചെയ്യുക.
ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ സമീപത്തെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.