ഐ.എസ്.ആര്‍.ഒ സ്റ്റാഫ് അസോസിയേഷന്റെ കോര്‍ഡിനേറ്റിംഗ് സെക്രട്ടറിയും കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജി ആര്‍ പ്രമോദിനെ അന്യായമായി സസ്‌പെന്‍ഡ് ചെയ്ത നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് സ്റ്റാഫ് അസോസിയേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 2014ന് ശേഷം ജീവനക്കാര്‍ക്കെതിരെ നിരന്തരമായി നടക്കുന്ന നടപടികളില്‍ ഏറ്റവും അവസാനത്തേതാണിത്.
നിയമാനുസൃത ചര്‍ച്ചാവേദിയായ ജെ. സി.എം വിളിച്ചു ചേര്‍ക്കാതെയും ജെ സി എം സംഘടനകളുടെ അംഗീകാരം റദ്ദ് ചെയ്തും അംഗീകാരമില്ലാത്ത ഭരണപക്ഷ അനുകൂല സംഘടനയെ ഉപദേശക സമിതികളില്‍ തിരുകിക്കയറ്റിയും നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കുറച്ചു നാളുകളായി മാനേജ്‌മെന്റ് നിലപാടെടുത്തു കൊണ്ടിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിയാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.
ഇപ്പോള്‍ വെറും ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിനെ മുന്‍നിര്‍ത്തിയാണ് നടപടി സ്വീകരിച്ചത്. കൃത്യമായ ഭരണവര്‍ഗ രാഷ്ട്രീയ ചായ്വുള്ള മാധ്യമങ്ങള്‍ മാത്രം തുടര്‍ച്ചയായി വാര്‍ത്ത പ്രചരിപ്പിച്ചതും നടപടിക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഇടപെടലുണ്ടാകാമെന്ന സംശയം ജനിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അന്യായമായ ഈ നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഐ.എസ്. ആര്‍. ഒ സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഹരീഷ് ഇ എസ് , പ്രസിഡന്റ് ശരത് കുമാര്‍ വി എസ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
CONTENT HIGH LIGHTS;ISRO Staff Association demands withdrawal of unfair suspension