കൊച്ചി : ആസ്റ്റര്‍ മെഡ്സിറ്റി സംസ്ഥാനതല ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. ‘ആസ്റ്റര്‍ ക്രിട്ടിക്കോണ്‍ 2025’ എന്ന പേരില്‍ സംഘടിപ്പിച്ച ഏകദിന വര്‍ക്ക്‌ഷോപ്പ് ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. നഴ്സുമാര്‍ക്കിടയില്‍ ക്രിട്ടിക്കല്‍ കെയര്‍ വൈദഗ്ധ്യം ഉണ്ടാകേണ്ടത് ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്കും മികവിനും അത്യന്താപേക്ഷിതമാണെന്ന് ചടങ്ങില്‍ സംസാരിക്കവേ എംപി ചൂണ്ടിക്കാട്ടി. ക്രിട്ടിക്കല്‍ കെയറിലെ നഴ്സുമാരുടെ ക്ലിനിക്കല്‍ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത പരിപാടിയില്‍ മറ്റു ആശുപത്രിയില്‍നിന്നുള്ള 150 ഓളം പേര്‍ പങ്കെടുത്തു.
വേഗത്തിലുള്ള വിലയിരുത്തല്‍, അടിയന്തര പ്രതികരണം, ഇസിജി വിലയിരുത്തല്‍ , അണുബാധ നിയന്ത്രണം, മെക്കാനിക്കല്‍ വെന്റിലേഷന്‍, അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ഇടപെടലുകള്‍ തുടങ്ങിയ അവശ്യ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ എടുത്തു. കൂടാതെ വിവിധ തരത്തിലുള്ള മോക്ക് ഡ്രില്ലുകളും ഉള്‍പ്പെടുത്തിയിരുന്നു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിലെ നഴ്സിംഗ് ചീഫ് ക്യാപ്റ്റന്‍ ആര്‍. തങ്കം, ഡെപ്യൂട്ടി സിഎംഎസ്, എസ്ഐസിയു ഇന്‍-ചാര്‍ജ്, അനസ്‌തേഷ്യ & ക്രിട്ടിക്കല്‍ കെയര്‍ കണ്‍സള്‍ട്ടന്റ് – ഡോ. വിവേക് ടി. മേനാച്ചേരി, അനസ്‌തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. സുരേഷ് ജി. നായര്‍, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് , മെഡിക്കല്‍ ഐസിയു ഇന്‍-ചാര്‍ജ്, – ഡോ. സജി വി. ടി. അനസ്‌തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നിധിന്‍ എല്‍ദോ, മൈക്രോബയോളജി കണ്‍സള്‍ട്ടന്റ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഓഫീസര്‍, അസിസ്റ്റന്റ് ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസ്- ഡോ. നിമിത കെ. മോഹന്‍, ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസര്‍ അഞ്ജു മാത്യു എന്നിവര്‍ വര്‍ക്ക്ഷോപ്പില്‍ സംസാരിച്ചു.