വൻപയർ 4 – 5 മണിക്കൂർ കുതിർത്തു 3 വിസില് വരുത്തി വേവിച്ചെടുക്കുക.
മത്തങ്ങാ 350 gm
/ പച്ചക്കായ 1
മത്തങ്ങയും കായയും കുക്കറിൽ അൽപ്പം മഞ്ഞളും ഉപ്പും ചേർത്ത് വേവിക്കുക.
അരയ്ക്കാൻ
തേങ്ങ ചിരകിയത് 1/2 കപ്പ്
ജീരകം 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
പച്ചമുളക് 4
സോളോട്ട് 4
വെളുത്തുള്ളി 3 കായ്കൾ
കറിവേപ്പില
കുറച്ച് വെള്ളം
ഇതെല്ലാം കൂടി നല്ല മയത്തിൽ മിക്സിൽ അടിച്ചെടുക്കുക.
ഒരു പാൻ വച്ച് അതിലേക്കു നമ്മൾ വേവിച്ചു വച്ച പയർ, മത്തങ്ങാ, കായ എന്നിവ ചേർത്ത് അതിലേക്കു തേങ്ങ അരച്ചതും ചേർത്ത് ഇളക്കി( ഉപ്പ് നോക്കി ചേർക്കാം )തിളച്ചു വെള്ളം വറ്റി ഒരു medium consistency
ആകുമ്പോൾ നമുക്ക് താളിച്ചെടുക്കാം.
താളിക്കാൻ
തേങ്ങ ചതച്ചത് 2 ടേബിൾസ്പൂൺ
കടുക് 1/2 ടേബിൾസ്പൂൺ
കറിവേപ്പില
ഉണങ്ങിയ ചുവന്ന മുളക് 3
ജീരകം (ഓപ്ഷണൽ) 1/4 ടേബിൾസ്പൂൺ
ഒരു പാൻ വച്ച് 4 tsp വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു കടുകും വറ്റൽ മുളകും കറി വേപ്പിലയും ചേർക്കുക. അതിനു ശേഷം തേങ്ങ ചേർത്ത് നല്ല ബ്രൗൺ നിറമാകുമ്പോൾ ( തേങ്ങയുടെ കൂടെ തന്നെ 1/4 tsp ജീരകം കൂടി ചേർത്താൽ നല്ലതാണ് )അത് കറിയിലേക്ക് ചേർത്ത് ഇളക്കുക.അടിപൊളി കായ മത്തൻ എരിശ്ശേരി തയ്യാർ