മീൻ 8 കഷണങ്ങൾ (750 ഗ്രാം)
മാരിനേറ്റ് ചെയ്യാൻ
മുളകുപൊടി 1 ടേബിൾസ്പൂൺ
ഗരം മസാല 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
ഉപ്പ്
കുരുമുളകുപൊടി 1/2 ടീസ്പൂൺ
മീൻ മാരിനെറ്റ് ചെയ്തു 30 മിനിറ്റ് വച്ചതിനു ശേഷം വറുത്തെടുക്കുക.
മസാലയ്ക്ക്
കറുവാപ്പട്ട 2 ചെറിയ കഷണം
കറുവാപ്പട്ട 2
ഏലയ്ക്ക 2
ഗ്രാമ്പു 3
സവാള ചെറുതായി അരിഞ്ഞത് 3
തക്കാളി ചെറുതായി അരിഞ്ഞത് 3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂൺ
പച്ചമുളക് 3
ഉപ്പ്
തെർമറിക് പൊടി 1/2 ടീസ്പൂൺ
മുളകുപൊടി 2 ടീസ്പൂൺ
മല്ലിപ്പൊടി 1 ടീസ്പൂൺ
കുരുമുളക് പൗഡർ 1/2 ടീസ്പൂൺ
ഗരം മസാല 2 ടീസ്പൂൺ
മല്ലിയില
പുതിനയില
തൈര് 4 ടീസ്പൂൺ
മീൻ വറുക്കാണുപയോഗിച്ചേ അതേ പേനിലേക്ക് ആവശ്യമെങ്കിൽ കുറച്ചു ഓയിൽ കൂടി ചേർക്കുക. ചൂടായി വരുമ്പോൾ അതിലേക്കു whole spices ചേർത്ത് ഫ്രൈ ചെയ്യുക. ഇതിലേക്ക് സവാള ചേർത്ത് അൽപ്പം ഉപ്പ് കൂടി ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് മസാല പൊടികൾ ചേർത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി യും മല്ലിയിലയും പുതിനാ യിലയും ചേർത്ത് തക്കാളി നന്നായി വെന്തുടയുന്നതുവരെ വേവിക്കുക. ഇതിലേക്ക് തൈര് 4 tbsp ചേർത്തിളക്കുക. ഇതിലേക്ക് വറുത്തു വചിരിക്കുന്ന മീൻ കഷ്ണങ്ങൾ ചേർത്ത് 10 മിനുട് ചെറുത്തീയിൽ മൂടി വക്കുക. ബിരിയാണി ഫിഷ് മസാല റെഡി
അരിക്ക്
ബസ്മതി അരി 3 കപ്പ്
ഉപ്പ്
വെള്ളം
നെയ്യ് 1 ടേബിൾസ്പൂൺ
കറുവപ്പട്ട 3
ബേ ഇല 4
ഏലക്ക 5
ഗ്രാമ്പു 4
അരി കഴുകി വെള്ളം വാർത്തു വക്കുക.
അറിവേവിക്കാനുള്ള പത്രത്തിൽ വെള്ളം നിറച്ചു അതിലേക്കു ആവശ്യത്തിന് ഉപ്പും എല്ലാമാസലകളും 1 tbsp നെയ്യും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കി വച്ചിട്ടുള്ള അരി ചേർത്ത് വേവിച്ചെടുത്തു കോരി മാറ്റി വക്കുക.
വറുത്ത ഉള്ളി
വറുത്ത കശുവണ്ടി
മല്ലിയില
പുതിനയില
മഞ്ഞ നിറം
നെയ്യ്
ഇതെല്ലാം കൂടി സെറ്റ് ചെയ്താൽ അടിപൊളി ഫിഷ് ബിരിയാണി റെഡി.