ഇലക്ടറൽ ബോണ്ട് എന്ന തീവെട്ടികൊള്ള നടപ്പാക്കിയവരാണ് ബിജെപിയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. സ്വർണക്കടത്ത് ആരോപണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ഉന്നയിച്ചതാണ്. അഴിമതിയാരോപണം കൊണ്ട് കേരളത്തിൽ ഒന്നും ചെയ്യാനാകില്ല. ബിജെപിയുടെ അപരനാമം വാഷിങ് മെഷീൻ എന്നാണ്, അഴിമതികൾ വെളുപ്പിച്ച് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദിയും അമിത് ഷായും ഇരിക്കുന്ന പദവിക്കനുസരിച്ച് സംസാരിക്കണമെന്നും തരംതാണ നടപടികൾ ആണ് ബിജെപിയുടേതെന്നും എം എ ബേബി പറഞ്ഞു.
ഗവർണർക്കെതിരെയും എം എ ബേബി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ മേഖല പ്രശ്ന സങ്കുലിതമാക്കാനുള്ള നീക്കമാണ് ഗവർണർ ചാൻസലർ പദവി ഉപയോഗിച്ച് നടത്തുന്നത്. ഗവർണർമാരെ സംസ്ഥാന സർക്കാരുകൾക്കെതിരെ വേട്ട നായ്ക്കളായി അഴിച്ചുവിടുന്ന രീതി കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും എം എ ബേബി കൂട്ടിച്ചേർത്തു.