നേരത്തെ ഭക്ഷണം കഴിക്കുന്നത് ഉറങ്ങുന്നതിനു മുൻപ് ഭക്ഷണം ദഹിപ്പിക്കാൻ ശരീരത്തിന് ആവശ്യമായ സമയം ലഭിക്കുന്നു. വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തെ ഒരേസമയം രണ്ട് ജോലികൾ ചെയ്യാൻ നിർബന്ധിതരാക്കുന്നു. അതായത് വിശ്രമിക്കേണ്ട സമയത്തും ഭക്ഷണം ദഹിപ്പിക്കേണ്ടി വരിക. ഇത് ദീർഘകാലാടിസ്ഥാനത്തിൽ അസിഡിറ്റി, വയറു വീർക്കൽ, ഉറക്കക്കുറവ്, ശരീരഭാരം വർധിപ്പിക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
അത്താഴം എപ്പോഴും നേരത്തെ കഴിക്കുന്നതാണ് നല്ലത്. വൈകുന്നേരം 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നതിന്റെ മൂന്ന് ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വൈകുന്നേരം 7 മണിക്ക് മുമ്പുള്ള അത്താഴം ശരീരത്തിന് ദഹനപ്രക്രിയയ്ക്ക് ആവശ്യമായ സമയം നൽകുന്നു. മാത്രമല്ല, ശരീരത്തിന് മതിയായ വിശ്രമം ലഭിക്കുന്നു.വൈകുന്നേരം ഭക്ഷണം കഴിക്കുന്നത് രക്തത്തിൽ ഗ്ലൂക്കോസ് കൂടുതൽ നേരം നിലനിർത്തുന്നു, ഇത് ഇൻസുലിൻ റെസിസ്റ്റൻസിനുള്ള സാധ്യത വർദ്ധിപ്പിക്കും, പ്രത്യേകിച്ച് പ്രമേഹമോ പ്രീ ഡയബറ്റിസോ ഉള്ളവരിൽ.
നേരത്തെ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക സിർക്കാഡിയൻ താളവുമായി പൊരുത്തപ്പെടുന്നു. ഇതിലൂടെ ഉപാപചയപ്രവർത്തനം വർധിപ്പിച്ച് ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്നു.
എല്ലാവരും വൈകുന്നേരം 7 ന് അത്താഴം കഴിക്കണം എന്നില്ല. എന്നാൽ ഉറങ്ങുന്നതിന് 2 മുതൽ 3 മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.