അല്പം വ്യത്യസ്തമായി ഒരു പച്ചടി ഉണ്ടാക്കിയാലോ? കിടിലൻ സ്വാദിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഏത്തക്ക പച്ചടിയുടെ റെസിപ്പി നോക്കാം.
ആവാശയമായ ചേരുവകൾ
- 1) ഏത്തപഴംനന്നായി കൊത്തി നുറുക്കിയത് -ഒരു കപ്പ്
- 2) ഇഞ്ചി ചെറുതായി അരിഞ്ഞത്-ഒരു സ്പൂണ്‍
- പച്ചമുളക് ചെറുതായി അരിഞ്ഞത്-രണ്ട്
- മഞ്ഞള്‍പൊടി-അര സ്പൂണ്‍
- മുളകുപൊടി-അര സ്പൂണ്‍
- കറിവേപ്പില -രണ്ട്
- 3)തേങ്ങ ചിരകിയത്-അര കപ്പ്
- കടുക്-രണ്ടു സ്പൂണ്‍
- ജീരകപൊടി-ഒരു നുള്ള്
- 4)തൈര് ഒരു കപ്പ്
- വെളിച്ചെണ്ണ
- വറ്റല്‍മുളക്
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെയും രണ്ടാമത്തെയും ചേരുവകകള്‍ അര കപ്പ് വെള്ളം ചേര്‍ത്ത് വേവിച്ചു ഉടക്കുക. അതിലേക്കു തേങ്ങ നല്ലപോലെ അരച്ചതും, കടുക് ചതച്ചതും, ജീരകപൊടിയും ചേര്‍ത്ത് തണുപ്പിക്കുക. അതിലേക്കു തൈരും ചേര്‍ത്ത് കടുക് താളിച്ച് എടുക്കാം.