ഒരു വെറൈറ്റി റൈസ് ഉണ്ടാക്കിയാലോ? രുചികരമായ ലെമൺ റൈസ് റെസിപ്പി നോക്കാം. എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ലെമണ്‍ ജൂസ്- രണ്ടെണ്ണം
- ഒരു കപ്പ് ബസുമതി അരി ഒന്നര കപ്പ് വെള്ളം ചേര്‍ത്തു വേവിച്ചെടുത്തത്
- പച്ചമുളക്-മൂനെണ്ണം നെടുകെ കീറിയത്
- കറിവേപ്പില
- മല്ലിയില
- കായപ്പൊടി
- എണ്ണ
- അണ്ടിപ്പരിപ്പ്
- ഇഞ്ചി ചെറുതായി അരിഞ്ഞത്
- വറ്റല്‍ മുളക്
- കടുക്
- ജീരകം
- മഞ്ഞപ്പൊടി
- ഉഴുന്ന് പരിപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണഒഴിച്ച് കടുക് പൊട്ടിക്കുക, അതിലേക്കു വറ്റല്‍ മുളക്, കുറച്ചു ഉഴുന്ന് പരിപ്പ്, അണ്ടിപ്പരിപ്പ് എന്നിവയിട്ട് വഴറ്റുക. അതിലേക്കു പച്ചമുളകും ഇഞ്ചിയും ഇട്ട് ഇളക്കുക. ഇഞ്ചിയുടെ പച്ചച്ചുവ മാറുമ്പോള്‍ അതിലേക്കു മഞ്ഞള്‍പ്പൊടി (ചോറിന്റെ നിറത്തിന് അനുസരിച്ച് ചേര്‍ക്കാം), കറിവേപ്പില, അല്‍പ്പം കായപ്പൊടി എന്നിവ ചേര്‍ക്കുക. അതിലേക്കു ലെമണ്‍ ജൂസും, ആവശ്യത്തിനു ഉപ്പും ചേര്‍ത്തു ഇളക്കുക. അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്തു നന്നായി ഇളക്കി എടുത്തു മല്ലിയില കൊണ്ട് അലങ്കരിക്കാം.