ഉച്ചയ്ക്ക് ഊണിന് ഒരു കിടിലൻ കറി തയ്യാറാക്കിയാലോ? മുരിങ്ങക്കായ ചെമ്മീന്‍ കൂട്ടുകറി റെസിപ്പി നോക്കിയാലോ? എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ചെമ്മീന്‍ 250 ഗ്രാം
- മുരിങ്ങക്കായ 200 ഗ്രാം
- മല്ലിപ്പൊടി ഒരു ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
- മുളകുപൊടി ഒന്നര ടേബിള്‍സ്പൂണ്‍
- തേങ്ങ ചിരവിയത് ഒരു കപ്പ്
- കറിവേപ്പില രണ്ടു തണ്ട്
- പച്ചമുളക് രണ്ടെണ്ണം
- ചെറിയ ഉള്ളി അരിഞ്ഞത് രണ്ട് ടേബിള്‍സ്പൂണ്‍
- ഉപ്പ് പാകത്തിന്
- തക്കാളി നീളത്തില്‍ അരിഞ്ഞത് ഒരു കപ്പ്
- വെളിച്ചെണ്ണ
- കടുക് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ ചെമ്മീന്‍ ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി, തക്കാളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിക്കുക. ആവശ്യത്തിന് വെള്ളം ഒഴിക്കണം. ചെമ്മീന്‍ തിളച്ചാല്‍ ഒരിഞ്ച് നീളത്തില്‍ മുറിച്ച മുരിങ്ങക്കായ ചേര്‍ക്കുക. ചിരവിയ തേങ്ങ, ഉള്ളി അരിഞ്ഞത് എന്നിവ വെളിച്ചെണ്ണയില്‍ വറുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ മല്ലിപ്പൊടിയും ചേര്‍ത്ത് മൂപ്പിച്ച് ഇറക്കി അരച്ചെടുക്കുക. ഇത് അരപ്പുവെള്ളത്തില്‍ കലക്കി കറിയില്‍ ഒഴിച്ച് തിളപ്പിക്കുക. കടുക് പൊട്ടിച്ചൊഴിക്കുക