ഉച്ചയ്ക്ക് ചോറിന് ഈ മോര് കറി ഉണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട, വളരെ രുചികരമായി എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- തൈര് -ഒരു കപ്പ്
- വെള്ളം
- ഇഞ്ചി/വെളുത്തുള്ളി/ചുവന്നുള്ളി -ചെറുതായി അരിഞ്ഞത്
- തക്കാളി ഒരു ചെറുത് ചെറുതായി അരിഞ്ഞത്
- മഞ്ഞള്‍പൊടി-അര സ്പൂണ്‍
- മുളകുപൊടി-രണ്ട് നുള്ള്
- ഉപ്പ്
- ഉലുവപൊടി-കാല്‍ സ്പൂണ്‍
- കായം ഒരു നുള്ള്
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവയിടുക. അതിലേക്കു ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി അരിഞ്ഞത് ഇട്ട് വഴറ്റുക. അതിലേക്കു മുളകുപൊടി, മഞ്ഞള്‍പൊടി, ഉലുവപൊടി എന്നിവ ചേര്‍ത്ത് ചൂടാക്കിയ ശേഷം കുറച്ചു വെള്ളം ഒഴിക്കുക. അതിലേക്കു തക്കാളി ഇട്ട് തിളപ്പിക്കുക. തീ അണച്ച ശേഷം കലക്കി വച്ചിരിക്കുന്ന തൈര് ഒഴിച്ച് ഇളക്കിയെടുക്കം. പിരിഞ്ഞു പോകാതെ നോക്കണം.