Food

ഒരു വെറൈറ്റി പൊറോട്ട തയ്യാറാക്കിയാലോ? പനീര്‍ പൊറോട്ട റെസിപ്പി നോക്കാം…

എന്നും തയ്യാറാക്കുന്നതിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു പൊറോട്ട തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന പനീർ പൊറോട്ട റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • പനീര്‍ ചീകിയത്- ഒരു കപ്പ്
  • മല്ലിയില, കസൂരി മേത്തി – ആവശ്യത്തിനു
  • ഉള്ളി- ഒന്ന് ചെറുതായി അരിഞ്ഞത്
  • മഞ്ഞള്‍ പൊടി
  • മുളക് പൊടി
  • മല്ലിപൊടി
  • ഗരം മസാല – അര സ്പൂണ്‍ വീതം
  • ഉപ്പു ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എല്ലാം കൂടി മിക്സ്‌ ചെയ്തു വയ്ക്കുക. ആട്ട ഉപ്പു ചേര്‍ക്കാതെ കുഴക്കുക. ഉരുളയാക്കി അതിനുള്ളില്‍ വെജ് മിക്സ്‌ വച്ച് പരത്തിയെടുക്കുക. തവയില്‍ എണ്ണ തടവി ചുട്ടെടുക്കുക. രുചികരമായ പനീര്‍ പൊറോട്ട തയ്യാർ.