തണുപ്പുള്ള കാലാവസ്ഥയിൽ കഴിക്കാൻ പറ്റിയ ഒന്നാണ് സൂപ്പ്. ഇന്ന് നമുക്കൊരു വെറൈറ്റി സൂപ്പ് ഉണ്ടാക്കിയാലോ? കൂണ്‍ ചിക്കന്‍ സൂപ്പ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- 1 .ചിക്കന്‍ എല്ലില്ലാതെ ചെറുതായി നുറുക്കിയത് -150 ഗ്രാം
- കൂണ്‍ അരിഞ്ഞത്-ഒരു കപ്പ്
- ഉപ്പ് പാകത്തിന്
- വെള്ളം- ഒന്നര ലിറ്റര്‍
- 2 .കൊണ്ഫ്ലോര്‍ -മൂന്നു വലിയ സ്പൂണ്‍
- 3 .കുരുമുളകുപൊടി പാകത്തിന്
- വെണ്ണ-25 ഗ്രാം
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവകള്‍ അടുപ്പത് വച്ച് വേവിക്കുക, നന്നായി വെന്ത ശേഷം കോണ്ഫ്ലോര്‍ അല്പം വെള്ളത്തില്‍ കലക്കി ഒഴിച്ച് ഇളക്കുക. പാകത്തിന് കുറുകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങി കുരുമുളകും വെണ്ണയും ചേര്‍ത്ത് കഴിക്കാം.