മലപ്പുറം പൂക്കോട്ടുംപാടത്ത് ജനവാസ മേഖലയിൽ വീണ്ടും കരടി. ടി കെ കോളനിയിലാണ് ഭീതി പരത്തി വീണ്ടും കരടി എത്തിയത്. നേരത്തെ രാത്രി കാലങ്ങളിലായിരുന്നു കരടി എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പകലും കരടിയെത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. ആര്‍ആര്‍ടി സംഘങ്ങള്‍ നടത്തിയ തിരച്ചിലിലും കരടിയെ കണ്ടിരുന്നു. എന്നാല്‍ പിടികൂടാനായില്ല. കെണിയൊരുക്കിയിട്ടും കരടി കുടുങ്ങുന്നില്ല.
അതേസമയം പകല്‍സമയത്ത് കരടിയിറങ്ങുന്നത് കുട്ടികളടക്കമുള്ളവര്‍ക്ക് ഭീഷണിയാണെന്നും എത്രയും പെട്ടന്ന് കൂടുവെച്ച് കരടിയെ പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.