എറണാകുളം പുത്തൻകുരിശിൽ വളര്‍ത്തുനായയോട് ക്രൂരത. കൂട്ടിൽ ഇട്ടിരുന്ന മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് അജ്ഞാതർ കെമിക്കൽ ലായനി ഒഴിച്ചു.
രാസ ലായനി മുഖത്തേക്ക് ഒഴിച്ചതോടെ നായയുടെ കാഴ്ച നഷ്ടപ്പെട്ടു. ആന്തരികാവയവങ്ങൾക്കും പൊള്ളലേറ്റു. പുത്തൻകുരിശ് സ്വദേശി നയനയുടെ വളർത്തുനായയ്ക്കാണ് ഗുരുതര പരിക്കേറ്റത്.
ആക്രമണത്തിൽ അയൽവാസികളെയാണ് കുടുംബത്തിന് സംശയം. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഭക്ഷണം കൊടുത്ത് കൂട്ടിലാക്കി വീട്ടുകാർ പുറത്ത് പോയി തിരികെ എത്തിയ സമയത്താണ് ഓമനിച്ച് വളർത്തുന്ന പൂപ്പി എന്ന പട്ടിക്കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പുത്തൻകുരിശ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.