കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ കടലിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
കരയിൽ നിന്നും പതിനെട്ട് കിലോമീറ്റർ അകലെനിന്നാണ് മൃതദേഹം കിട്ടിയത്.
ദിവസങ്ങൾ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അഴീക്കോട് തീരദേശ പൊലീസ് മൃതദേഹം കരയിലെത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി.