വിഷ്ണു ഉണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ലാലു അലക്‌സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവയ്ന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ‘അപൂര്‍വ്വ പുത്രന്മാർ’ എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 18 ന് തിയറ്ററുകളിലെത്തും.
ഇവയ്ൻ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആരതി കൃഷ്‍ണയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്. ആക്ഷൻ, കോമഡി, ത്രിൽ എന്നിവ ഉൾപ്പെടുത്തി ഒരു പക്കാ ഫാമിലി കോമഡി മാസ്സ് എന്‍റർടെയ്നർ ആയിരിക്കും ചിത്രം എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ശശി നമ്പീശൻ (എസ്.എൻ. ക്രിയേഷൻസ്), നമിത് ആർ (എൻ സ്റ്റാർ മൂവീസ്) എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
വിഷ്ണു ഉണ്ണികൃഷ്‍ണൻ, ബിബിൻ ജോർജ് എന്നിവർ കൂടാതെ, ലാലു അലക്സ്, അശോകൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് പ്രേക്ഷകർക്കായി ഒരുങ്ങുന്നത്. തെലുങ്കില്‍ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ പായല്‍ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അശോകന്‍, അലന്‍സിയര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, നിഷാന്ത് സാഗര്‍, ബാലാജി ശര്‍മ, സജിന്‍ ചെറുകയില്‍, ഐശ്വര്യ ബാബു, ജീമോള്‍ കെ. ജെയിംസ്, പൗളി വത്സന്‍, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: ഷെന്റോ വി. ആന്റോ, എഡിറ്റര്‍: ഷബീര്‍ സയ്യെദ്, ടിറ്റോ പി. തങ്കച്ചന്‍, വിജയരാജ്, പ്രസന്ന, ചൊക്ലി റാപ്പര്‍.
STORY HIGHLIGHT: apoorva puthranman trailer out