ശരീരത്തിന്‍റെ പലഭാഗത്തും വേദനയൊക്കെ അനുഭവപ്പെടുമെങ്കിലും അതൊന്നും കാര്യമാക്കി എടുക്കാറുമില്ല. കഴുത്ത് വേദന, കാലു വേദന, നടുവേദന, വയറു വേദന, തലവേദന എന്നിങ്ങനെ ഉണ്ടാകുന്നതെല്ലാം ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്. എന്നാല്‍ തുടര്‍ച്ചയായ ഈ വേദനയ്ക്ക് മറ്റൊരു കാരണവും നിങ്ങള്‍ക്ക് ചിലപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല.
ഈ വേദന ആഴ്ചകളോളം നീണ്ടുനിൽക്കുമ്പോഴോ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് വേദന ആരംഭിക്കുമ്പോഴോ രാത്രിയിലും അസഹനീയമായ വേദനയുണ്ടെങ്കിലും നിസ്സാരമാക്കരുത്. കാരണം സ്ഥിരമായ വേദന ചിലപ്പോള്‍ അര്‍ബുദം പോലുള്ള ഗുരുതരമായ രോഗത്തിന്‍റെ ലക്ഷണമാകാം. ചില അര്‍ബുദം പ്രാരംഭ ഘട്ടത്തിലൊന്നും വേദനയില്ലാതെ തന്നെയാണ് പിടിപെടുന്നത്. അതേസമയം കഠിനമായ വേദന സ്ഥിരമായി അനുഭവപ്പെടുമ്പോള്‍ അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടോയെന്ന് നേരത്തെ തിരിച്ചറിയാന്‍ സാധിക്കും. ക്യാന്‍സര്‍ സെന്‍ററിര്‍ പ്രസിദ്ധീകരിച്ച ഒരു ജേണലില്‍ നിരന്തരമായി ഉണ്ടാകുന്ന വേദനയെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാകാമെന്ന് പരാമര്‍ശിക്കുന്നുണ്ട്.
1. നടുവേദന
സാധാരണ ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ് നടുവേദന. ഏകദേശം 80 ശതമാനും ആളുകളും ഇത് അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരമായിട്ടും അസഹനീയമായുമാണ് അനുഭവപ്പെടുന്നതെങ്കില്‍ പല രോഗങ്ങളുടെയും ലക്ഷണങ്ങളാവാം. ഉദാഹരണത്തിന് പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്‍റെ സൂചനയാവാം. വയറിന്‍റെ മുകള്‍ ഭാഗത്ത് നിന്ന് തുടങ്ങുന്ന വേദന പുറത്തേക്കും വ്യാപിക്കാം. ട്യൂമര്‍ വളരുമ്പോള്‍ ഇത് നാഡികളില്‍ സമ്മര്‍ദം ചെലുത്തുന്നത് മൂലം വേദന അനുഭവപ്പെടാം. ഇടവിട്ടിടവിട്ട് വേദന വരുകയാണെങ്കിലോ പ്രത്യേക ഇടങ്ങളില്‍ വേദനിക്കുകയാണെങ്കിലോ വൈദ്യ സഹായം തേടണം.
അതുപോലെ സുഷുമ്‌നാ നാഡിയിലെ മുഴകള്‍ അല്ലെങ്കില്‍ മെറ്റാസ്റ്റാസിസ്, സ്‌തനം, ശ്വാസകോശം അല്ലെങ്കില്‍ പ്രോസ്റ്റേറ്റ് പോലുള്ള അര്‍ബുദങ്ങള്‍ സുഷ്മ്ന നാഡിയിലേക്ക് വ്യാപിക്കുകയും ഞരമ്പുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുമ്പോഴും വേദന അനുഭവപ്പെടാം.
കിഡ്‌നി ക്യാന്‍സര്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് വൃക്ക അര്‍ബുദം വരാനുള്ള സാധ്യത കൂടുതല്‍. പൊതുവെ 50 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ്. രോഗം നിര്‍ണിയിച്ചാല്‍ ശസ്‌ത്രക്രിയയിലൂടെ ഈ അര്‍ബുദ കോശങ്ങളെ നീക്കം ചെയ്യാം. എന്നാല്‍ നട്ടെല്ലിനെ അപേക്ഷിച്ച് ലാറ്ററല്‍ ഭാഗത്താണ് കൂടുതലായി കാണപ്പെടുന്നത്. വാരിയെല്ലുകള്‍ക്കും ഇടുപ്പിനും ഇടയിലുള്ള ഭാഗത്താണ് ഈ വേദന അനുഭവപ്പെടുന്നത്.
രാത്രിയിലോ കിടക്കുമ്പോഴോ അസഹനീയമായ വേദന അനുഭവപ്പെടുന്നു. പൊടുന്നനെ ഉണ്ടാകുന്ന വേദന, സാധാരണ ചികിത്സയില്‍ നിന്നും ആശ്വാസം ലഭിക്കാതെ വരുന്നു. ചിലപ്പോഴോക്കെ ഭാരമില്ലാതെയാവുന്നത് പോലെ തോന്നുന്നു. നിരന്തരമായ വേദന, വിശപ്പില്ലായ്‌മ എന്നിങ്ങനെയാണ് ലക്ഷണങ്ങള്‍.
2. വയറുവേദന
ഗ്യാസ്ട്രബിളിന്‍റെ പ്രശ്‌നം, മലബന്ധം തുടങ്ങിയ ചെറിയ കാര്യങ്ങളില്‍ പോലും വയറു വേദന അനുഭവപ്പെടാം. ജങ്ക് ഫുഡ്, കാപ്പി എന്നിവ കഴിക്കുന്നതും വയറുവേദനയ്ക്ക് കാരണമാകാം. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വയറുവേദന അസഹനീയമാകുകയാണെങ്കില്‍ വൈദ്യ സഹായം തേടണം. പലതരത്തിലുള്ള അര്‍ബുദത്തിനും വയറു വേദന കാരണമായി വരാം.
അണ്ഡാശയ അർബുദം: നിശബ്‌ദ കൊലയാളിയായാണ് അണ്ഡായ അര്‍ബുദത്തെ കണക്കാക്കപ്പെടുന്നത്. സ്‌ത്രീകളില്‍ സാധാരണയായി കണ്ടുവരുന്നതാണ് ഒവേറിയന്‍ കാന്‍സര്‍ അഥവാ അണ്ഡാശ അര്‍ബുദം. പ്രധാനമായും ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. അടിവയറ്റില്‍ വലിയ മുഴ പോലെ ഭാരം അനുഭവപ്പെടുക, ഭാരക്കുറവ്, മുത്രസഞ്ചിയിലും മലാശയത്തിനും മര്‍ദം അനുഭവപ്പെടുക, പുറം വേദന, മൂത്രശങ്ക എന്നിവയാണ് ലക്ഷണങ്ങള്‍.
വൻകുടൽ കാൻസർ: വൻകുടൽ, മലാശയം എന്നിവിടങ്ങളിൽ പോളിപ്‌സ് എന്ന കോശങ്ങളുടെ അസാധാരണമായ വളർച്ച കാൻസറായി മാറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ജനിതകവും ജീവിതശൈലിയുമാണ് വൻകുടൽ കാൻസർ സാധ്യത വർധിക്കുന്ന പ്രധാന ഘടകങ്ങൾ. പൊണ്ണത്തടി, മദ്യം, പുകവലി, അസന്തുലിതമായ ഭക്ഷണക്രമം എന്നവയും വൻകുടൽ കാൻസർ സാധ്യത വർധിപ്പിക്കും.
ആമാശയ കാൻസർ: ആമാശയ അര്‍ബുദത്തിന് സാധാരണയായി ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ഭക്ഷണം കഴിച്ചതിന് ശേഷം സ്ഥിരമായ ദഹനക്കേട് ഉണ്ടാകാം. എന്നാല്‍ ഈ ലക്ഷണങ്ങൾ സാധാരണ ദഹനപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ മനസ്സിലാക്കാൻ പ്രയാസമാണ്. അസിഡിറ്റി ആണെന്ന് പലരും കരുതുന്നത് അപകടമാണ്. ഇടയ്ക്കിടെ വയറുവേദനയും ഉണ്ടാകും. നിരന്തരമായി ഇങ്ങനെ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ വൈദ്.യ സഹായം തേടണം.
ലക്ഷണങ്ങൾ
നിരന്തരമായി ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ ഒട്ടും വൈകിക്കരുത്. ഉടന്‍ വൈദ്യ സഹായം തേടണം. സ്ഥിരമായി വേദന ഉണ്ടാകുകയോ വിശപ്പ് ഇല്ലായ്മ, വയറ് നിറഞ്ഞതായി തോന്നല്‍ എന്നിവയും ഉണ്ടാകാം. ഭാരം കുറയുന്നതായും തോന്നാം.
3.തലവേദന
തലയോട്ടി, കഴുത്തിന്‍റെ മുകൾഭാഗം അല്ലെങ്കിൽ മുഖം എന്നിങ്ങനെ തലയുടെ ഏത് ഭാഗത്തും ഉണ്ടാകാവുന്ന ഒരു സാധാരണ പ്രശ്നമാണ് തലവേദന. സമ്മർദ്ദം, നിർജ്ജലീകരണം, ഉറക്കക്കുറവ്, ഭക്ഷണക്രമത്തിലെ പ്രശ്നങ്ങൾ, അല്ലെങ്കിൽ മൈഗ്രെയ്ൻ അല്ലെങ്കിൽ സൈനസ് അണുബാധ പോലുള്ളവും തലവേദനയ്ക്ക് കാരണമാകാറുണ്ട്.
സമ്മര്‍ദ്ദം മൂലമോ, ഉറക്കമില്ലായ്മയോ ഇതൊക്കെ കൊണ്ടുള്ള തലവേദനയാണെങ്കില്‍ പ്രശ്‌നമില്ല. എന്നാല്‍ നിരന്തരം ഉണ്ടാവുകയാണെങ്കില്‍ സാധാരണ മരുന്നുകള്‍കൊണ്ട് സുഖപ്പെടുത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ഇതൊരു മുന്നറിയിപ്പായിരിക്കും. പ്രത്യേകിച്ച് പ്രായമായവരില്‍.
ബ്രയിന്‍ ട്രൂമര്‍ ഉണ്ടാകുന്നത് തലവേദനയ്ക്ക് കാരണമാകും. ഇത് രാവിലെയോ കിടക്കുമ്പോഴോ ആണ് കൂടുതല്‍ അസഹനീയമാകുന്നത്. ശ്വാസകോശ അര്‍ബുദമോ, സ്‌തനാര്‍ബുദമോ ഉണ്ടാകുമ്പോഴും തലവേദന അനുഭവപ്പെടാറുണ്ട്. എന്നാല്‍ എല്ലാം തലവേദനകളും അര്‍ബുദമല്ല.
ലക്ഷണങ്ങൾ
ഉറങ്ങാന്‍ പോലും കഴിയാതെയുള്ള തലവേദന. മൈഗ്രേയിനുമായി ബന്ധമില്ലെങ്കിലുമുള്ള തലവേദന, ഓക്കാനം, ഛര്‍ദ്ദി, ഓര്‍മ്മക്കുറവ്, അപസ്‌മാരം, ഏകാകൃത കുറവ് എന്നി ലക്ഷണങ്ങളുമുണ്ടാകാം.
തലവേദന നിരന്തരമായി വരുന്നുണ്ടെങ്കില്‍ അത് സമ്മര്‍ദ്ദമോ സ്‌ക്രീന്‍ മൂലമാണെന്നോ കരുതരുത്. ഒരു ന്യൂറോളജിസ്റ്റിനെ കാണുന്നത് ഉത്തമമായിരിക്കും. ഒന്നും നിസാരമായി കണക്കാക്കരുത്.
4.അസ്ഥി വേദന അല്ലെങ്കിൽ സന്ധി വേദന
അസ്ഥികളില്‍ അസാധാരണമായ കോശങ്ങള്‍ വളര്‍ന്ന് അരോഗ്യകരമായ കലകളെ നശിപ്പിക്കുന്ന ഗുരുതരമായ അവസ്ഥയാണ് അസ്ഥി അര്‍ബുദം എന്നത്. അത് ഏത് അസ്ഥിയിലും സംഭവിക്കാം. തുടയെല്ല്, താടിയെല്ല് എന്നിവയേയാണ് അര്‍ബുദം ബാധിക്കുന്നത്.
കാലിലോ തോളിലോ വേദന. ദീർഘനേരം നടക്കുമ്പോഴോ, പേശികളുടെ ബുദ്ധിമുട്ട് മൂലമോ, വേദന അനുഭവപ്പെടുന്നത്. ഈ വേദന തുടരുകയാണെങ്കിൽ പ്രത്യേകിച്ച് വിശ്രമ വേളകിളിലൊക്കെയാണെങ്കില്‍ അത് ഗുരുതരമായ ഒരു പ്രശ്നത്തിന്റെ ലക്ഷണമായിരിക്കാം. അസ്ഥി കാൻസർ അസ്ഥി വേദനയ്ക്ക് കാരണമാകാം. കഠിനമായ വേദനയായിരിക്കും ഇത്. മാത്രമല്ല രാത്രി സമയങ്ങളിലായിരിക്കും ഇത് വഷളാകുന്നത്.
ലക്ഷണങ്ങൾ
തുടര്‍ച്ചയായുള്ള കഠിനമായ വേദന, ഭാരക്കുറവ്, പനി, ക്ഷീണം എന്നിങ്ങനെയുണ്ടാവാം.
5.നെഞ്ചുവേദന
നെഞ്ചുവേദന അനുഭവപ്പെടുമ്പോള്‍ പലരും കരുതുന്നത് ഹൃദയാഘാതത്തിന്‍റെ ലക്ഷണമാണെന്നാണ്. അങ്ങനെ കരുതുന്നതില്‍ തെറ്റില്ല. നെഞ്ചുവേദന ഹൃദയാഘാതത്തിന്‍റെ ഒരു പ്രധാന ലക്ഷണമാകാം ഒരിക്കലും നിസ്സാരമായി കാണരുത്. എന്നാൽ നെഞ്ചുവേദന തുടരുകയും ഹൃദയം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്‌താല്‍ അത് ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെയുള്ള മറ്റ് കാരണങ്ങളുയെടും ലക്ഷണങ്ങളാകാം. ഈ സാഹചര്യത്തില്‍ വൈദ്യ സഹായം തേടേണ്ടതുണ്ട്.
ലക്ഷണങ്ങൾ
വാരിയെല്ലുകൾക്ക് താഴെ നേരിയ വേദന, ശക്തമായി ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ വേദന, തോളിലോ മുകൾ ഭാഗത്തോ വേദന, ചില സന്ദർഭങ്ങളിൽ, അന്നനാള കാൻസറോ മെഡിയസ്റ്റൈനൽ കാൻസറോ സ്റ്റെർനമിന് പിന്നിൽ സമ്മർദ്ദമോ വേദനയോ ഉണ്ടാക്കാം.
അന്നനാള അര്‍ബുദം- ലക്ഷണങ്ങൾ
നെഞ്ചിൽ എരിച്ചില്‍ പോലെ അനുഭവപ്പെടുന്നത്. തുടര്‍ച്ചയായ ചുമയും നെഞ്ച് വേദനയും, ശ്വാസം മുട്ടല്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ സാധാരണ മരുന്നുകള്‍കൊണ്ട് ഭേദമായില്ലെങ്കില്‍ ഉടനെ വിദഗ്‌ധ ഡോക്ടറെ കാണേണ്ടതുണ്ട്.