കോതമംഗലത്ത് കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തി. കോതമംഗലം – കോട്ടപ്പടിക്കു സമീപം കുർബാനപ്പാറയിലാണ് കുട്ടിയാന കിണറ്റിൽ വീണത്. കുർബാനപ്പാറയിലെ പുരയിടത്തിലെ കിണറ്റിലാണ് കുട്ടിയാന കുടുങ്ങിയത്. ഞായറാഴ്ച രാവിലെ ആറരയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് കിണറിടിച്ചാണ് ആനയെ കരക്കുകയറ്റിയത്.