ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്ക് സന്തോഷം പകർന്നുകൊണ്ട് പുതിയ ഫോൺ രംഗത്തിറക്കി പ്രമുഖ കമ്പനിയായ ഇൻഫിനിക്സ്. ഹോട്ട് 60+ 5ജി എന്ന പേരിലാണ് ഫോണെത്തിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7020 ചിപ്സെറ്റിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 6GB റാമും 6GB വരെ വെർച്വൽ റാമും ഉണ്ട്. 90FPS സൗജന്യ ഫയർ ഗെയിമിംഗ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹൈപ്പർ എഞ്ചിൻ 5.0 ലൈറ്റ്, വൺ-ടാപ്പ് AI ബട്ടൺ എന്നിവയും ഇതിലുണ്ട്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (720 x 1600 പിക്സൽസ്) HD+ LCD സ്ക്രീൻ ആണ് ഇതിലുളളത്. ഇത് 240Hz ടച്ച് സാമ്പിൾ റേറ്റ്, 560 nits വരെ ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ തുടങ്ങിയവയും ഫോണിന്റെ പ്രത്യേകതയാണ്. ഒക്ട കോർ (2 x 2.2GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7020 6nm പ്രോസസർ ആണ് ഇൻഫിനിക്സ് ഹോട്ട് 60+ 5ജിയുടെ കരുത്ത്. IMG BXM-8-256 ജിപിയു, 6GB LPDDR5x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം തുടങ്ങിയ പ്രത്യേകതയും ഈ 5 ജി ഫോണിൽ ഉണ്ട്.
ഇൻഫിനിക്സ് ഹോട്ട് 60+ 5ജിയുടെ 6GB + 128GB മോഡലിന് 10,499 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ തുടക്കത്തിൽ 9999 രൂപ വിലയിൽ വാങ്ങാനാകും. സ്ലീക്ക് ബ്ലാക്ക്, ടണ്ട്ര ഗ്രീൻ, ഷാഡോ ബ്ലൂ നിറങ്ങളിൽ ആണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
content highlight: Infinix new phone