പച്ചക്കറികളെല്ലാം തന്നെ പച്ചയ്ക്ക് കഴിക്കാന്‍ പാടില്ല. ചില പച്ചക്കറികള്‍ പാചകം ചെയ്യാതെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഉരുളക്കിളങ്ങ്, വഴുതന, കൂണ്‍, തുടങ്ങിയ ചില പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് അനാരോഗ്യകരമാണ്. പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കുന്നതിലൂടെ ദഹന പ്രശ്‌നങ്ങളുണ്ടാവുന്നതും വിഷാംശം കലരുന്നതുമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാം
വന്‍പയര്‍: വന്‍പയറുകളില്‍ ധാരാളം ഭക്ഷ്യനാരുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ വന്‍പയര്‍ പോലെയുള്ള ധാന്യങ്ങളില്‍ അടങ്ങിയ ലെക്റ്റിനുകള്‍ ഭക്ഷ്യവിഷബാധയ്ക്കു കാരണമാകാം. അതുകൊണ്ട് തന്നെ ഇതൊരിക്കലും പൂര്‍ണമായി വേവിക്കാതെ കഴിക്കരുത്. (Disclaimer: ഈ വാര്‍ത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കല്‍ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)
വഴുതന: പലരുടേയും ഇഷ്ടപ്പെട്ട പച്ചക്കറിയാവാം വഴുതന, എങ്കിലും വഴുതന പാകം ചെയ്യാതെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യാം. വഴുതന വേവിക്കാതെ കഴിക്കുമ്പോള്‍ ദഹന പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും കൂടുന്നു. വഴുതനയിലെ സോളനൈന്‍ സംയുക്തം ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ വിവിധ ദഹന പ്രശ്‌നങ്ങളുണ്ടാക്കാം.
കപ്പ: കപ്പയുടെ ഇലയിലും കിഴങ്ങിലും മാരകമായ വിഷാംശമുള്ള സയനൈഡ് അടങ്ങിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമായ പച്ചക്കപ്പയില്‍ 20 മുതല്‍ 1000 മില്ലിഗ്രം വരെയുള്ള സയനൈഡ് അടങ്ങിയിരിക്കാം. വിഷവസ്തുവായ സയനൈഡ് വയറിലെത്തുന്നതിലൂടെ തലക്കറവും ഛര്‍ദ്ദിയും സംഭവിക്കാം.
ബ്രസ്സല്‍സ് സ്പ്രൗട്ട്‌സ്: ബ്രസ്സല്‍സ് സ്പ്രൗട്ട്‌സ് വേവിക്കാതെ കഴിക്കാന്‍ പാടില്ലാത്ത പച്ചക്കറികളുടെ പട്ടികയിലെ മറ്റൊന്നാണ്. ബ്രസ്സല്‍സ് മുളകള്‍ കഴിച്ചാല്‍ അവ ഗ്യാസ്‌ട്രൈറ്റിസ്, വയറുസ്തംഭനം, തുടങ്ങിയ വയറുസംബന്ധമായ രോഗങ്ങളുണ്ടാക്കുന്നു.
കൂണ്‍: വിഷവസ്തുക്കളടങ്ങിയ കാട്ടു കൂണുകള്‍ കഴിക്കുന്നതു പോലെ തന്നെ അപകടകരമാണ് ഭക്ഷ്യയോഗ്യമായ കൂണുകള്‍ പാചകം ചെയ്യാതെ കഴിക്കുന്നതും. നല്ല കൂണുകളില്‍ വിഷാംശമടങ്ങിയ ബാക്ടടീരിയകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ വേവിക്കാതെ കഴിക്കുമ്പോള്‍ ഇത് നിങ്ങളുടെ ദഹനത്തെ ബാധിച്ചേക്കാം.
ചീര: ചീരയില്‍ ഉയര്‍ന്ന അളവില്‍ ഓക്‌സലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഓക്‌സലേറ്റുകള്‍ വൃക്കയില്‍ അടിഞ്ഞുകൂടുകയും, വൃക്കയില്‍ കല്ലുകള്‍ രൂപീകരിക്കാന്‍ കാരണമാകുകയും ചെയ്യും. പകുതി വേവിച്ച ചീര ഓക്‌സിലേറ്റുകളുടെ അളവ് കുറക്കുകയും ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ ധാതുക്കളെ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.