കൊച്ചി: കൊച്ചി നഗരത്തിൽ തീപിടുത്തം. നോർത്ത് പാലത്തിന് സമീപം ടൌൺഹാളിന് സമീപത്തെ ഫർണിച്ചർ കടയിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി. ഏഴ് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിനാണ് തീപിടിച്ചത്. വലിയ രീതിയില്‍ തീ ആളിപ്പടര്‍ന്നു. തീപിടിച്ച കെട്ടിടത്തിന് സമീപം ഹോട്ടല്‍ കെട്ടിടങ്ങളും പെട്രോള്‍ പമ്പുകളുമുണ്ടായിരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. സമീപത്തെ വീട്ടിലടക്കമുള്ളയാളുകളെ മാറ്റാന്‍ ഫയര്‍ഫോഴ്‌സിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.