മിഡ്-റേഞ്ചിൽ പുതിയ ഫോൺ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ഐക്യൂ. 77 ഇഞ്ച് 120Hz OLED ഡിസ്‌പ്ലേയുമുള്ള ഏറ്റവും പുതിയ ഫോണായ Z10R നെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
6മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രൊസ്സസറും 6,000mAh ബാറ്ററി, 90W ഫാസ്റ്റ് ചാർജിംഗ്, 50MP പ്രൈമറി ക്യാമറയായിരിക്കും ഈ ഡിവൈസിന്റെ ഫീച്ചറുകൾ എന്നാണ് പുറത്തു വരുന്ന വിവരം. ഫോണിന്റെ വില 20,000 രൂപയ്ക്ക് താഴെയാകുമെന്നാണ് റിപ്പോർട്ടുകൾ.
വിവോയുടെ V50 സീരീസിനോട് സാമ്യമുള്ള ക്യാമറ മൊഡ്യൂളും ഓറ ലൈറ്റിങ്ങും ഈ ഫോണിലുണ്ട്. മികച്ച ഇൻ-ഹാൻ ഫീലിനായി കർവഡ് എഡ്ജെസും ഐക്യൂ വാഗ്ദാനം ചെയ്യുന്നു.
90W വയർഡ് ഫാസ്റ്റ് ചാർജിങ്ങോടുകൂടിയ ഫോണിൽ 6,000mAh ബാറ്ററിയായിരിക്കും. ഈ വർഷം പുറത്തിറക്കിയ മറ്റ് ഐക്യു ഫോണുകളെപ്പോലെ, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ആയിരിക്കും ഈ ഫോണിലുണ്ടാവുക.
content highlight: IQOO Z 10 R