Celebrities

നടി സരോജ ദേവി അന്തരിച്ചു | Saroja Devi

കന്നഡയിലൂടെയാണ് സരോജ ദേവി കരിയര്‍ ആരംഭിക്കുന്നത്

നടി സരോജ ദേവി(87) അന്തരിച്ചു.  തമിഴിന് പുറമെ തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്.

200 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സരോജ ദേവിയെ അഭിനയ സരസ്വതി, കന്നഡത്തു പൈങ്കിളി എന്നെല്ലാമായിരുന്നു സിനിമാ ലോകം വിശേഷിപ്പിച്ചിരുന്നത്. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഇതിഹാസങ്ങളിലൊന്നാണ് വിടവാങ്ങിയിരിക്കുന്നത്.

കന്നഡയിലൂടെയാണ് സരോജ ദേവി കരിയര്‍ ആരംഭിക്കുന്നത്. 1955ല്‍ പുറത്തിറങ്ങിയ മഹാകവി കാളിദാസ ആയിരുന്നു ആദ്യ സിനിമ. 1958 ല്‍ എംജിആറിനൊപ്പം അഭിനയിച്ച നാടോടി മന്നന്‍ എന്ന ചിത്രത്തിലൂടെയാണ് താരമാകുന്നത്. അക്കാലത്തെ ജനപ്രീയ ജോഡിയായിരുന്നു എംജിആറും സരോജ ദേവിയും. ഇരുവരും 26 സിനിമകളിലാണ് നായകനും നായികയുമായത്.

Content highlight: Saroja Devi