യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ മുതിര്‍ന്ന നേതാവ് പി ജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ വിമര്‍ശനം സദ്ദുദേശ്യപരമായിരുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പി ജെ കുര്യന്‍ മുതിര്‍ന്ന നേതാവാണ്, അദ്ദേഹം ഉപദേശരൂപേണയാണ് കാര്യങ്ങള്‍ പറഞ്ഞത്. അത് ആരെയും കുറ്റപ്പെടുത്തിയതല്ല. പ്രവര്‍ത്തനരംഗത്ത് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും സജീവമാകണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പി ജെ കുര്യന്‍ പറഞ്ഞ നല്ലകാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും പരിശോധിച്ച് നടപ്പാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
















