കോഴിക്കോട് മെത്താംഫെറ്റമിനുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. എരവട്ടൂരിൽ സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 30.5 ഗ്രാം മെത്താംഫെറ്റമിനുമായി എരവട്ടൂർ സ്വദേശി വിഷ്ണുലാൽ (29) ആണ് എക്സൈസിന്‍റെ പിടിയിലായത്.
ബാലുശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ധ്രുപദ്.എസ് ഉം സംഘവും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. സംഭവത്തിൽ യുവാവ് വന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.