തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. ഗുളിക കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. മുതിർന്ന കുട്ടികളുടെ പീഡനം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പരാതി. രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ എസ് എ ടി ആശുപത്രിയിലും ചികിത്സയിലാണ്.