Kerala

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹത്തിന്റെ ആരോഗ്യം മെഡിക്കൽ ബോർഡ് ചേ‌ർന്ന് വിലയിരുത്തിയ ശേഷമാണ് ബുള്ളറ്റിൻ പുറത്തിറക്കിയത്.

അതേസമയം ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി എന്നിവരും, മുതിർന്ന സിപിഎം നേതാവ് പി കെ ഗുരുദാസൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി അടക്കമുള്ളവരും ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.

Latest News