Tech

നിങ്ങൾ ഗർഭിണിയാണോ അല്ലയോ എന്ന് സ്മാർട്ട് വാച്ച് പറയും; പു​തി​യ എഐ ഫീ​ച്ച​ർ അവതരിപ്പിക്കാൻ ആ​പ്പി​ൾ

നിങ്ങളുടെ കൈത്തണ്ടയിൽ കെട്ടുന്ന സ്മാർട്ട് വാച്ച് ഇനി ഫിറ്റ്നസ് ട്രാക്ക് മാത്രമല്ല ചെയ്യുക, നിങ്ങൾ ഗർഭിണിയാണോ അല്ലയോ എന്ന് പോലും അറിയാൻ സാധിക്കും എങ്ങനെയെന്നല്ലേ ? ആ​പ്പി​ൾ പി​ന്തു​ണ​യു​ള്ള എ.​ഐ മോ​ഡ​ൽ വ​ഴി​യാ​ണ് ഇ​ത് സാ​ധ്യ​മാ​വു​ക​യെ​ന്ന് പ​ഠ​നം പ​റ​യു​ന്നു. ആപ്പിളിന്റെ വരാനിരിക്കുന്ന സ്മാർട്ട് വാച്ചുകളിൽ ഈ സവിശേഷത കാണാൻ കഴിഞ്ഞേക്കും.

ആ​പ്പി​ൾ വാ​ച്ച് ശേ​ഖ​രി​ക്കു​ന്ന ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ അ​നേ​ക​മാ​ണ്. ഇ​ങ്ങ​നെ ശേ​ഖ​രി​ക്കു​ന്ന ഡേ​റ്റ ഉ​പ​യോ​ഗി​ച്ച് ഇ​നി​യു​മെ​ന്തെ​ല്ലാം സേ​വ​ന​ങ്ങ​ൾ ന​ൽ​ക​ാനാ​വു​മെ​ന്ന ഗ​വേ​ഷ​ണ​ത്തി​ലാ​ണ് ക​മ്പ​നി​യു​ടെ ഗ​വേ​ഷ​ക​ർ. ഗ​ർ​ഭ​ധാ​ര​ണ പ​രി​ശോ​ധ​ന 92 ശ​ത​മാ​നം കൃ​ത്യ​ത​യോ​ടെ നി​ർ​ണ​യി​ക്കാ​വു​ന്ന പു​തി​യ ഫീ​ച്ച​ർ എ.​ഐ അ​ധി​ഷ്ഠി​ത ആ​പ്പി​ൾ വാ​ച്ചി​ൽ ഉ​ട​ൻ ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​മ്പ​നി.

വി​യ​റ​ബ്ൾ ബി​ഹേ​വി​യ​ർ മോ​ഡ​ൽ (ഡ​ബ്ല്യൂ.​ബി.​എം) എ​ന്ന മെ​ഷീ​ൻ ലേ​ണി​ങ് മോ​ഡ​ലാ​ണ് ഇ​തി​നെ പി​ന്തു​ണ​ക്കു​ക. സെ​ൻ​സ​ർ ഡേ​റ്റ​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ​ര​മ്പ​രാ​ഗ​ത ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ളാ​യ ഹൃ​ദ​യമി​ടി​പ്പ്, ഓ​ക്സി​ജ​ൻ ലെ​വ​ൽ തു​ട​ങ്ങി​യ​വ​ക്ക് പ​ക​രം ദീ​ർ​ഘ​കാ​ല സ്വ​ഭാ​വ പാ​റ്റേ​ണു​ക​ൾ നി​രീ​ക്ഷി​ച്ച് ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ പ​രി​ശീ​ല​നം ല​ഭി​ച്ച മോ​ഡ​ലാ​ണ് ഡ​ബ്ല്യൂ.​ബി.​എം. ആ​ക്റ്റി​വി​റ്റി ലെ​വ​ൽ, ഉ​റ​ക്ക​ത്തി​ന്റെ നി​ല​വാ​രം, ച​ല​നം, ഹാ​ർ​ട്ട് റേ​റ്റ് വേ​രി​യ​ബി​ലി​റ്റി, ഒ​പ്പം നി​ല​വി​ലെ പ​ല ആ​രോ​ഗ്യ വി​വ​ര​ങ്ങ​ളും ഈ ​മോ​ഡ​ൽ വി​ശ​ക​ല​നം ചെ​യ്യും.