നിയന്ത്രണരേഖയ്ക്ക് സമീപം കണ്ടെത്തിയ ഈനാംപേച്ചിയെ വനംവകുപ്പിന് കൈമാറി ഇന്ത്യന്‍ സൈന്യം. അഖ്‌നൂരിലെ ഗിഗ്രിയല്‍ ബറ്റാലിയനിലെ നിയന്ത്രണ രേഖ പോസ്റ്റിന് സമീപമാണ് ഈനാംപേച്ചിയെ കണ്ടെത്തിയത്. തുടർന്ന് ഈനാംപേച്ചിയെ വനംവകുപ്പിന് കൈമാറുകയായിരുന്നു.
അതേസമയം 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നിലാണ് ഈനാംപേച്ചികള്‍ ഉള്‍പ്പെടുന്നത്.
ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റില്‍ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ടതാണ് ഈനാംപേച്ചി. ഉറുമ്പുകളും ചിതലുകളുമാണ് ഇവയുടെ പ്രധാന ആഹാരം.
രാത്രികാലങ്ങളിലാണ് ഈനാംപേച്ചികള്‍ സജീവമാകുന്നത്. കൂടാതെ ഇവയുടെ സഞ്ചാരം വളരെ മെല്ലെയാണ്.