ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി. പകരം പുസപതി അശോക് ഗജപതി രാജു പുതിയ ഗവർണറാകും. ബിജെപിയുടെ മുതിർന്ന നേതാവായിരുന്ന ശ്രീധരൻപിള്ള നേരത്തെ മിസോറാം ഗവർണറായിരുന്നു.
2021 ജൂലൈയിലാണ് ഗോവ ഗവർണറായത്. ശ്രീധരൻപിള്ളയ്ക്ക് പകരം നിയമനം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
നിലവിൽ രാഷ്ട്രപതി ദ്രൗപതി മുർമു മൂന്ന് പേരുടെ നിയമനങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ബി.ഡി. മിശ്ര രാജിവച്ച ഒഴിവിൽ കവീന്ദർ ഗുപ്ത പുതിയ ഗവർണറാകും. ആഷിം കുമാർ ഘോഷാണ് പുതിയ ഹരിയാന ഗവർണർ ആയി ചുമതലയേറ്റെടുക്കുക.
അതത് ഓഫീസുകളുടെ ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ നിയമനങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് രാഷ്ട്രപതി ഭവൻ ഇറക്കിയ ഉത്തരവിൽ പറയുന്നു.