തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസ്സിന് പുറകില്‍ ഇടിച്ച് അപകടം. സംഭവത്തിൽ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു.
കൊടകര ദേശീയപാത പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സിന്റെ മുന്‍പിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ 14 പേര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 10:30 ഓടെ ചാലക്കുടി ഭാഗത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ബസ്സുകളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ല.