ആരാധകർ ഏറെയുള്ള തെന്നിന്ത്യൻ താര സുന്ദരിയാണ് കല്യാണി പ്രിയദർശൻ. താരം പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേര്‍ന്ന് ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. ‘‘എന്റെ എക്കാലത്തെയും സുഹൃത്തിന് പിറന്നാൾ ആശംസകൾ’’ എന്നാണ് കുറിച്ചത്. ചിത്രത്തിൽ പ്രണവും ജാക്കി ഷ്റോഫും കൂടെ മറ്റൊരാളെയും കാണാൻ സാധിക്കും. അത് ആരെന്ന് ചോദിച്ചുവന്നവർക്ക് താരം നൽകിയ മറുപടിയാണ് വൈറൽ ആകുന്നത്.
കല്യാണിയുടെ തല മൊട്ടയടിച്ചുള്ള ലുക്ക് ആയിരുന്നു ഫോട്ടോയിലെ മറ്റൊരു ആകർഷണം. ഇത് കല്യാണി തന്നെയാണോ എന്ന് സംശയം ചോദിച്ചു വന്നവരും നിരവധി. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിനു മറുപടിയുമായി കല്യാണി തന്നെ നേരിട്ടെത്തി.
“കഴിഞ്ഞ പോസ്റ്റിൽ കണ്ട മൊട്ട ആരാണെന്ന് ചോദിച്ചവരോട് , അത് ഞാൻ തന്നെയാണ്.’’ തന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റ സ്റ്റോറിയില്‍ കല്യാണി പ്രിയദർശൻ കുറിച്ചു.
മോഹൻലാലിന്റെ മകൻ പ്രണവിന്റെ അടുത്ത സുഹൃത്താണ് കല്യാണി പ്രിയദർശൻ. അച്ഛന്മാരായ മോഹൻലാലിന്റേയും പ്രിയദർശന്റെയും സൗഹൃദം കുട്ടിക്കാലത്ത് ഇരുവരെയും കളിക്കൂട്ടുകാരാക്കി. കല്യാണിയുടെയും പ്രണവിനെയും സൗഹൃദം തെറ്റിദ്ധരിക്കപ്പെടുകയും ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരും ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. മുതിർന്നപ്പോൾ സിനിമയിലെത്തിയ ഇരുവരും ‘ഹൃദയം’ എന്ന ചിത്രത്തിൽ നായികാ നായകന്മാരായി എത്തിയിരുന്നു.