ശരിയായ ലഘുഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നാണ് വിദഗ്‌ധർ പറയുന്നത്. ഉച്ചകഴിഞ്ഞുള്ള വിശപ്പിനെ നിയന്ത്രിക്കാനും ക്ഷീണത്തെ മറികടക്കാനും ഇവ സഹായിക്കുമെന്നാണ് പറയുന്നത്.
വ്യായാമത്തിന് മുമ്പും ഊര്‍ജം ലഭിക്കാൻ നാരുകൾ, പ്രോട്ടീൻ എന്നിവ നിറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഈ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ എപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സ്ഥിരമായ ഒരു ഊര്‍ജനില നിലനിർത്താനും നിങ്ങളെ സഹായിക്കുന്നു.രുചികരം എന്നതിനപ്പുറം ആരോഗ്യകരമായി തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആറ് സ്‌മാര്‍ട്ട് ലഘുഭക്ഷണ കോമ്പിനേഷനുകൾ ഇതാ.
വാഴപ്പഴവും പീനട്ട് ബട്ടറും
വേഗത്തിലും സാവധാനത്തിലും ഊർജം ലഭിക്കുന്ന ക്ലാസിക് കോംബോയാണ് പഴത്തില്‍ പീനട്ട് ബട്ടര്‍ ഒഴിച്ച് കഴിക്കുന്നത്. പൊട്ടാസ്യം കൂടുതലുള്ള വാഴപ്പഴം പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തെ സഹായിക്കുന്നു. പീനട്ട് ബട്ടര്‍ പ്രോട്ടീനും കൊഴുപ്പും ആവശ്യത്തിന് ശരീരത്തിന് നല്‍കുന്നു. ഇത് നിങ്ങളെ കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. പഞ്ചസാരയോ ഹൈഡ്രജനേറ്റഡ് എണ്ണകളോ ചേർക്കാതെ പ്രകൃതിദത്ത പീനട്ട് ബട്ടറുകള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക- ഡോ. സാഹ നിർദേ ശിക്കുന്നു.
ഡാർക്ക് ചോക്ലേറ്റും ബദാമും
മിതമായ അളവിൽ ചോക്ലേറ്റ് കഴിച്ചാലും നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാം. 70 മുതൽ 85% വരെ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റുകളില്‍ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന ആൻ്റി ഓക്‌സിഡൻ്റുകള്‍ അടങ്ങിയിട്ടുണ്ട്. ബദാമിൽ നാരുകള്‍ കൂടാതെ ഹൃദയത്തിൻ്റെ ആരോഗ്യത്തിന് അനുയോജ്യമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
മുന്തിരിയും വാൽനട്ടും
മുന്തിരിയും വാല്‍നട്ടും പോഷകങ്ങളുടെ ഒരു ലഘു ഭക്ഷണ കലവറയാണ്. ഇത് മധുരമുള്ളതും ക്രിസ്‌പിയുമായ ലഘു ഭക്ഷണമാണ്. ആന്തോസയാനിനുകൾ അടങ്ങിയ ഉണക്കമുന്തിരിയുമായി വാല്‍നട്ട് ചേരുമ്പോള്‍ ഇത് നമ്മുടെ മെറ്റബോളിസത്തെ വർധിപ്പിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും. വാൽനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഓട്‌സും ചെറിയ പഴങ്ങളും ചേര്‍ന്ന ലഷുഭക്ഷണം
ബീറ്റാ-ഗ്ലൂക്കൻ കൊണ്ട് സമ്പുഷ്‌ടമായ ഓട്‌സ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. നല്ല മധുരത്തിനും ആൻ്റിഓക്‌സിഡൻ്റുകൾക്കും ഒരു പിടി ബെറികൾ ചേര്‍ക്കുക. ബ്ലൂബെറി, സ്ട്രോബെറി അല്ലെങ്കിൽ റാസ്ബെറി എന്നിവ ചേർക്കുന്നതാണ് നല്ലത്. ഈ സ്വാദിഷ്‌ടമായ ലഘുഭക്ഷണം ഉണ്ടാക്കാൻ ഓട്‌സിനോടൊപ്പം ഫ്രിഡ്‌ജില്‍ വച്ചതോ അല്ലാത്തതോ ആയ ബെറികള്‍ ഓട്‌സില്‍ ചേര്‍ത്ത് കഴിക്കുക.
ഹമ്മൂസും വെജീസും
ചെറിയ കടലയിൽ നിന്ന് ഉണ്ടാക്കുന്ന ഹമ്മൂസ് പ്രോട്ടീൻ്റെ ഉറവിടമാണ്. വെള്ളരിക്ക, കാരറ്റ് കുരുമുളക് എന്നിവ ചേര്‍ത്ത് സ്വാദിഷ്‌ടമായ നാരുകൾ നിറഞ്ഞ ലഘുഭക്ഷണം ഉണ്ടാക്കാന്‍ കഴിയും. ഇത് കുറഞ്ഞ കലോറിക്കൊപ്പം സംതൃപ്‌തിയും നൽകുന്നു. എന്നിരുന്നാലും 2 ടേബിൾസ്‌പൂണ്‍ ഹമ്മൂസിനൊപ്പം പച്ചക്കറികളും കഴിക്കുമ്പോളാണ് ലഘുഭക്ഷണം പൂര്‍ണമാകുന്നതെന്നാണ് ഡോ. സാഹ പറയുന്നത്.
വറുത്ത കടല
വറുത്ത കടല ക്രഞ്ചിയും രുചികരവുമാണ്. ഇവ പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്‌ടവുമാണ്. കടല വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്. വളരെ തിരക്കേറിയ ദിവസവും ഇത് വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ലഘുഭക്ഷണമാണ്. ഒലിവ് ഓയിൽ ഉപയോഗിച്ച് വേണം കടല വറുക്കാന്‍. ഇതിലേക്ക് നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുക.