ആപ്പിള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഐഫോണ്‍ 16ഇ-യുടെ പിന്‍ഗാമി 2026 ആദ്യം പുറത്തിറങ്ങിയേക്കും. സ്ലിം ഡിസൈനിലെത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ എ19 ചിപ്പും, ആപ്പിളിന്‍റെ സ്വന്തം 5ഡി മോഡമായ സി2 ചിപ്പും പ്രതീക്ഷിക്കുന്നു. 48 എംപിയുടെ റിയര്‍ ക്യാമറ, ഫേസ് ഐഡി, ഐഫോണ്‍ 14ലെ സമാന ഡിസ്‌പ്ലെ തുടങ്ങി ഏറെ അഭ്യൂഹങ്ങള്‍ ഐഫോണ്‍ 17ഇ-യെ കുറിച്ച് പറഞ്ഞുകേള്‍ക്കുന്നു.ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്‌ഫോണുകള്‍ എന്ന വിശേഷണമുണ്ടായിരുന്ന ഐഫോണ്‍ എസ്ഇ സീരീസിന് പകരമാണ് 2025 ഫെബ്രുവരിയില്‍ ആപ്പിള്‍ മിഡ്-റേഞ്ച് ഫ്ലാഗ്‌ഷിപ്പ് വിഭാഗത്തില്‍ ഐഫോണ്‍ 16ഇ അവതരിപ്പിച്ചത്. ഐഫോണ്‍ ഇ സീരീസിന് എല്ലാ വര്‍ഷവും അടുത്ത മോഡലുകളുണ്ടാകും എന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നു. 2026-ന്‍റെ തുടക്കത്തില്‍ ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന ഐഫോണ്‍ 17ഇ-യുടെ പ്രൊഡക്ഷന്‍ ട്രെയര്‍ ആപ്പിള്‍ തുടങ്ങിക്കഴിഞ്ഞതായി വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.