ഇനിമുതൽ ആപ്പിൾ പെൻസിൽ ഉപയോഗിച്ച് വായുവിലും വരയ്ക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ. പേറ്റന്റ്ലി ആപ്പിൾ ഫയൽ ചെയ്ത പുതിയ പേറ്റന്റ് പ്രകാരം, വായുവിൽ വരയ്ക്കാൻ കഴിയുന്ന ഒരു സ്റ്റൈലസ് വികസിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പുതിയ പെൻസിലിലൂടെ മാത്രമല്ല, സ്‌ക്രീനുകളിൽ മാത്രമല്ല, വായുവിലോ ഏതെങ്കിലും പ്രതലത്തിലോ എഴുതുകയോ വരയ്ക്കുകയോ ചെയ്യാൻ ഇതിലൂടെ സാധിക്കും.
ആപ്പിൾ പെൻസിലിനെ ഒരു ഫ്രീഫോം ഇൻപുട്ട് ഉപകരണമാക്കി മാറ്റാൻ കഴിയുന്ന നൂതന മോഷൻ-സെൻസിങ് സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ കുറിച്ചാണ് പേറ്റന്റ് വിശദീകരിക്കുന്നത്.
ഇതിനായി പെൻസിൽ ചിത്രത്തിന്റെ ബ്രൈറ്റ്നസിലെ വ്യത്യാസങ്ങൾ അളക്കും. ഈ ഡാറ്റ പിന്നീട് ഐപാഡ്, മാക് അല്ലെങ്കിൽ ഐഫോൺ പോലുള്ള കണക്റ്റുചെയ്‌ത സ്‌ക്രീനിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യും.
പേറ്റന്റ് അനുസരിച്ച് പെൻസിൽ കൈയക്ഷരം, വര, അല്ലെങ്കിൽ 3D ഒബ്ജെറ്റുകൾ മാനിപുലേറ്റ് ചെയ്യുന്നതിനായി എയർ ഗെസ്റ്റേഴ്സ് ഉപയോഗിക്കും.
സ്പേഷ്യൽ കമ്പ്യൂട്ടിംഗിനും AR ആപ്ലിക്കേഷനുകൾക്കും ഇതിന് സാധ്യതയുണ്ട്. പേറ്റന്റ് പ്രശ്നങ്ങൾ കാരണം ഉൽപ്പന്നം വാണിജ്യവൽക്കരിക്കില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.