india

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ അയവ് വരും; ഉഭയകക്ഷി ബന്ധത്തിൽ പുരോ​ഗതി ഉണ്ടായതായി എസ് ജയശങ്കർ

ഇന്ത്യ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയുണ്ടായതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ശ്രമം തുടരാനും തീരുമാനമായി. ഭീകരതയോട് സഹിഷ്ണുത ഇല്ലെന്ന നിലപാട് എസ്‌സി‌ഒ യോഗത്തിൽ ഉയർത്തി പിടിക്കും. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയെ ചെറുക്കുക എന്നതാണ് എസ്‌സി‌ഒയുടെ പ്രാഥമിക കർത്തവ്യമെന്ന് ബീജിംങിൽ ജയ്ശങ്കർ പ്രതികരിച്ചു.അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ശ്രമം തുടരാനും തീരുമാനമായി. ഭീകരതയോട് സഹിഷ്ണുത ഇല്ലെന്ന നിലപാട് എസ്‌സി‌ഒ യോഗത്തിൽ ഉയർത്തി പിടിക്കും. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയെ ചെറുക്കുക എന്നതാണ് എസ്‌സി‌ഒയുടെ പ്രാഥമിക കർത്തവ്യമെന്ന് ബീജിംങിൽ ജയ്ശങ്കർ വ്യക്തമാക്കി.ഇന്ത്യ-ചൈന നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 75 -ാം വാർഷികമാണ് ഇക്കൊല്ലമെന്ന് ചൂണ്ടിക്കാട്ടിയ ജയശങ്കർ,​ കൈലാസ് – മാനസ സരോവർ യാത്ര പുനരാരംഭിക്കാൻ സഹകരിച്ചതിൽ നന്ദി രേഖപ്പെടുത്തി. ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനാണ് ജയശങ്കർ ചൈനയിലെത്തിയത്. 2020ൽ ചൈനയുമായി ബന്ധം വഷളായതിനു ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ചൈന സന്ദർശനം.

Latest News