സുസുക്കി ജിംനിക്ക് ആഗോളതലത്തിൽ മിഡ്-സൈക്കിൾ അപ്‌ഡേറ്റ് ലഭിക്കുമെന്ന് പുതിയ റിപ്പോർട്ട്. ഇത്തവണ വാഹനത്തിൽ പുതിയ സുരക്ഷാ ഫീച്ചറാണ് കൊണ്ട് വരുന്നത്.
അതേസമയം അപ്‌ഡേറ്റ് ചെയ്ത് മോഡൽ ആദ്യം ജപ്പാനിൽ ലോഞ്ച് ചെയ്യും. പുതുക്കിയ മാരുതി സുസുക്കി ജിംനിയിൽ നിരവധി മികച്ച ഫീച്ചറുകൾ നൽകും.
അതിൽ സുരക്ഷാ സവിശേഷതകൾക്ക് കൂടുതൽ ശ്രദ്ധ നൽകും. ഡ്യുവൽ ക്യാമറ എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ട്രാഫിക് സൈൻ റെക്കഗ്നിഷനോടുകൂടിയ പോസ് ഫംഗ്ഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിവേഴ്സ് ബ്രേക്ക് സപ്പോർട്ട് തുടങ്ങിയ സവിശേഷതകൾ ഇതിൽ ലഭിക്കും.
ഇന്ത്യയിൽ നിർമ്മിച്ച ജിംനി ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലും വിൽക്കപ്പെടുന്നു. ഇന്ത്യയിൽ നിർമ്മിച്ച ജിംനിക്ക് ജപ്പാനിൽ വലിയ ഡിമാൻഡാണ്.
ഇത് മാരുതി സുസുക്കി ഇന്ത്യ ഇപ്പോൾ സുസുക്കിയുടെ ആഗോള വിതരണ ശൃംഖലയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കാണിക്കുന്നു.