Recipe

കപ്പ കൊണ്ടൊരു അടിപൊളി കട്​ലറ്റ് ഉണ്ടാക്കിയാലോ

കപ്പ കൊണ്ട് വ്യത്യസ്ത വിഭവങ്ങൾ നാം തയ്യറാക്കാറുണ്ട്. കപ്പ പുഴുക്ക്, കപ്പ് വറ്റിൽ, പാൽക്കപ്പ, കപ്പ ബിരിയാണി അങ്ങനെ നിരവധി വിഭവങ്ങൾ. അത്തരത്തിൽ കപ്പ കൊണ്ടൊരു നാലുമണി പലഹാരം ഉണ്ടാക്കിയാലോ. ഒരു കപ്പ കട്ലറ്റ് പരീക്ഷിച്ച് നോക്കിയാലോ.

ചേരുവകൾ

കപ്പ – 500 ഗ്രാം (വേവിച്ചു ഉടച്ചെടുക്കുക )
സവാള – 2 എണ്ണം ( ചെറുതായി അരിയുക )
മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ
കുരുമുളക് പൊടി -അര ടീ സ്പൂൺ
ഗരം മസാലപ്പൊടി – 1/2 ടീ സ്പൂൺ
വെളുത്തുള്ളി – 4 അല്ലി ( ചതച്ചെടുക്കുക )
മൈദ – അര കപ്പ്
ബ്രഡ് – 8 എണ്ണം ( പൊടിക്കുക )
എണ്ണ, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കപ്പ പുഴുങ്ങി പൊടിച്ചതിലേക്ക് സവാളയും മഞ്ഞൾപ്പൊടിയും ചേരുവകൾ ചേർത്ത് കുഴച്ച് ചെറിയ ഉരുളകൾ ആക്കി ഇഷ്ടമുള്ള ആകൃതിയിൽ പരത്തുക. മൈദ ദോശ മാവിന്റെ അയവിൽ കലക്കുക. ഓരോ കട്​ലറ്റും മാവിൽ മുക്കിയ ശേഷം ബ്രഡ് പൊടിച്ചതിലും മുക്കി എണ്ണയിൽ വറുത്തെടുക്കുക.